അപകടത്തില്‍ പരിക്ക്: യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു

പത്തനംതിട്ട: അപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു. പത്തനംതിട്ട വലഞ്ചുഴി ഈട്ടിമൂട്ടില്‍ ഇസ്മായിലാണ് (42) സഹായം തേടുന്നത്. നാലു മാസം മുമ്പ് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലാണ്. ശരീരത്തില്‍ നാല് ഒടിവും തലക്ക് ഗുരുതരപരിക്കും പറ്റിയിട്ടുണ്ട്. വാരിയെല്ല് ഒടിയുകയും ചെയ്തു. വാരിയെല്ല് ഒടിഞ്ഞ് ഹൃദയത്തോട് ചേര്‍ന്ന അവസ്ഥയിലാണ്. ആഴ്ചയില്‍ ഒരിക്കല്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചെക്കപ്പിനായി ആംബുലന്‍സിലാണ് പോകുന്നത്. രണ്ട് മേജര്‍ ശാസ്ത്രക്രിയകൂടി ഉടന്‍ നടത്തണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്. ഇതിന് വലിയയൊരു തുക വേണ്ടിവരും. ഭാര്യ സലീനയും മൂന്ന് മക്കളും അടങ്ങുന്നതാണ് കുടുംബം. രോഗിയായ ഭാര്യക്ക് ജോലിക്ക് പോകാന്‍ കഴിയാത്ത അവസ്ഥയാണ്. കുട്ടികള്‍ മൂന്നുപേരും സ്കൂളില്‍ പഠിക്കുകയാണ്. മൂത്ത ആണ്‍കുട്ടി പ്ളസ് ടുവിനും രണ്ടാമത്തെ കുട്ടി പത്താം ക്ളാസിലും പഠിക്കുന്നു. ഇളയ പെണ്‍കുട്ടി ഒമ്പതാം ക്ളാസിലാണ്. വീട് നിര്‍മാണത്തിനായി ലോണെടുത്ത വകയില്‍ ഇപ്പോള്‍ ജപ്തി ഭീഷണിയിലുമാണ്. മരുന്നിനും വീട്ടുചെലവുകള്‍ക്കുപോലും പണമില്ലാതെ കുടുംബം ഏറെ വിഷമിക്കുകയാണ്. ചികിത്സാ സഹായത്തിനായി വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ എസ്.ബി.ടി, പി.എസ്.ബി പത്തനംതിട്ട ബ്രാഞ്ചില്‍ ജോയന്‍റ് അക്കൗണ്ട് എടുത്ത് ചികിത്സാ സഹായ കമ്മിറ്റിയും രൂപവത്കരിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 67374935601. IFSC കോഡ്: SBTR000703, ബ്രാഞ്ച് കോഡ്: 70703. ഫോണ്‍: 9544144061.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.