കോന്നി: വനത്തെ ആശ്രയിച്ചുകഴിയുന്ന ആദിവാസികള്‍ക്ക് വനംവകുപ്പ് ലാഭം നല്‍കുന്നില്ളെന്ന് ആക്ഷേപം. കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തോട് ചേര്‍ന്നുള്ള വനശ്രീ യൂനിറ്റില്‍ ആദിവാസി സമൂഹം ശേഖരിക്കുന്ന ഉല്‍പന്നങ്ങളാണ് ഏറെയും വിപണനം നടത്തുന്നത്. കഴിഞ്ഞവര്‍ഷം ഗജ വിജ്ഞാനോത്സവത്തോടനുബന്ധിച്ച് കോന്നി വനംഡിവിഷനിലെ ആവണിപ്പാറ, കാട്ടാത്തി, അമ്മുങ്കല്‍ ആദിവാസി കോളനിയില്‍പ്പെട്ടവര്‍ക്ക് ഏകദേശം ഏഴുലക്ഷത്തോളം രൂപയാണ് വിതരണം ചെയ്തത്. എന്നാല്‍, ഇത്തവണ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മന$പൂര്‍വം ആദിവാസികളെ തഴയുകയായിരുന്നു. ഇത്തവണ ലാഭവിഹിതം ലഭിച്ച് കഴിഞ്ഞ് ഓണത്തിനായി ഒരുങ്ങാമെന്ന് പ്രതീക്ഷിച്ച ആദിവാസികള്‍ ദു$ഖത്തിലായി. കോന്നി വനം ഡിവിഷനിലെ മൂന്ന് ആദിവാസി ഊരുകളിലെ ആദിവാസികളാണ് കോന്നി ഇക്കോ ടൂറിസം സെന്‍ററിലെ വനശ്രീയിലേക്കാവശ്യമായ ചെറുതേന്‍, വന്‍തേന്‍, കസ്തൂരി മഞ്ഞള്‍, പൊന്നമ്പു, കുന്തിരിക്കം, മഞ്ഞള്‍, ഇഞ്ച എന്നിവ ശേഖരിച്ചുനല്‍കുന്നത്. വന ഉല്‍പന്നങ്ങള്‍ നല്‍കുമ്പോള്‍ ചെറിയ തുക മാത്രമേ വനംവകുപ്പ് ആദിവാസികള്‍ക്ക് നല്‍കാറുള്ളൂ. ആദിവാസികള്‍ ശേഖരിക്കുന്ന വനത്തിലെ ഉല്‍പന്നങ്ങള്‍ വിറ്റഴിച്ച് വനംവകുപ്പ് ലക്ഷങ്ങളാണ് ലാഭം നേടുന്നത്. കോന്നിയുടെ മുന്‍ ഡി.എഫ്.ഒ ആയിരുന്ന ടി. പ്രദീപ് കുമാറിന്‍െറ കാലഘട്ടത്തില്‍ കഴിഞ്ഞ ഓണത്തിന് ഇവര്‍ ശേഖരിക്കുന്ന ഉല്‍പന്നങ്ങളുടെ ലാഭം ആദിവാസികള്‍ക്ക് നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.