റാന്നി: കക്കാട് ഡെവലപ്മെന്‍റ് സൊസൈറ്റി നേതൃത്വത്തില്‍ മൂഴിയാര്‍ ഇലക്ട്രിസിറ്റി ഓഡിറ്റോറിയത്തില്‍ മൂഴിയാറിലും പരിസരത്തുമായി അമ്പതോളം കുടുംബങ്ങള്‍ക്കായി ഓണാഘോഷം നടത്തി. സീതത്തോട് പഞ്ചായത്ത് പ്രസിഡന്‍റ് ലേഖ സുരേഷ് അധ്യക്ഷതവഹിച്ചു. സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം പി.വി. വര്‍ഗീസ് ഓണസന്ദേശം നല്‍കി. കാടിന്‍െറ മകള്‍ പൊന്നി നിലവിളക്ക് തെളിച്ചു. തുടര്‍ന്നു സൊസൈറ്റി ഡയറക്ടര്‍ ഫാ. ക്രിസ്റ്റി തേവള്ളില്‍ ഓണക്കോടിയും മധുര പലഹാര കിറ്റും വിതരണം ചെയ്തു. ബ്ളോക് പഞ്ചായത്ത് അംഗം ജേക്കബ് വളയംപള്ളില്‍, വൈസ് പ്രസിഡന്‍റ് ജി. നന്ദകുമാര്‍, ബി.ജെ.പി പ്രസിഡന്‍റ് പ്രസന്നകുമാര്‍, രജി തോപ്പില്‍, ഡോ. വില്‍ന്‍റ് സേവ്യര്‍, സുനില്‍കുമാര്‍, തോമസ് തേവറോലില്‍ എന്നിവര്‍ സംസാരിച്ചു. കക്കാട് സൊസൈറ്റിയുടെ ഉല്‍പന്നങ്ങളായ നുനു ബാത്ത് സോപ്പ്, നുനു അഗര്‍ബത്തി എന്നിവയുടെ വിതരണം നടത്തി. ആദിവാസികള്‍ക്ക് സൊസൈറ്റി ഉടന്‍ പരിശീലനം നല്‍കുമെന്നു ഡയറക്ടര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.