പൂര്‍വവിദ്യാര്‍ഥി സംഘടനകള്‍ സേവന മാതൃകയാവണം –ഡി. ബാബുപോള്‍

പന്തളം: പൂര്‍വവിദ്യാര്‍ഥി സംഘടനകള്‍ സേവനത്തിന് മാതൃകയാവണമെന്ന് ഡോ. ഡി. ബാബുപോള്‍. പന്തളം എന്‍.എസ്.എസ് പോളിടെക്നിക് കോളജിലെ പൂര്‍വവിദ്യാര്‍ഥി സംഘടന ‘പാം ഇന്‍റര്‍നാഷനലിന്‍െറ’ സൗഹൃദസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ നിരാലംബരായ നിരവധി ജനവിഭാഗങ്ങളുണ്ട്. പൂര്‍വവിദ്യാര്‍ഥി സംഘടനകള്‍ സൗഹൃദത്തില്‍ ഒതുങ്ങാതെ ഇത്തരം ജനവിഭാഗങ്ങള്‍ക്ക് താങ്ങായി മാറണം. ജീവിച്ചിരിക്കവെ അവയവദാനത്തിനു തയാറാകുന്നവരെ സമൂഹം ആദരിക്കണമെന്നും ഡോ. ബാബുപോള്‍ പറഞ്ഞു. പാം ഇന്‍റര്‍നാഷണല്‍ പ്രസിഡന്‍റ് രാജേഷ് എം.പിള്ള അധ്യക്ഷത വഹിച്ചു. പത്താം വാര്‍ഷിക സമ്മേളനം എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം പന്തളം ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. സാമൂഹിക സേവനത്തിനുള്ള ഈവര്‍ഷത്തെ കര്‍മരത്ന പുരസ്കാരം ഡോ. എം.എസ്. സുനിലിന് ശാന്തി മെഡിക്കല്‍ സെന്‍റര്‍ ഡയറക്ടര്‍ ഉമാപ്രേമന്‍ സമ്മാനിച്ചു. ഡോ.ജി. വിജയകുമാര്‍, സി.എസ്. മോഹന്‍, ക്രിസ്റ്റഫര്‍ വര്‍ഗീസ്, സി.എസ്. മോഹന്‍, കെ.എസ്. സുരേഷ്കുമാര്‍, വി.കെ. തോമസ്, ഷഫിന്‍ ജോസഫ്, എം.കെ. അനില്‍കുമാര്‍, കേണല്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കോളജ് പ്രിന്‍സിപ്പല്‍ എം. കിഷോര്‍കുമാര്‍ സ്വാഗതവും അനില്‍ തലവടി കൃതജ്ഞതയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.