പത്തനംതിട്ട: ഏറത്ത്-കടമ്പനാട് ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ കന്നിമലയിലെ അനധികൃത ക്വാറി പ്രവര്‍ത്തനത്തെക്കുറിച്ച് റിപ്പോര്‍ട്ട് തയാറാക്കി കലക്ടര്‍ക്ക് സമര്‍പ്പിക്കാന്‍ അടൂര്‍ തഹസില്‍ദാറുടെ നേതൃത്വത്തില്‍ റവന്യൂ അധികൃതര്‍ എത്തി. പഞ്ചായത്ത് റോഡരികില്‍ 500 അടി താഴ്ചയില്‍ പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറിയില്‍ ആറ് അടി താഴ്ചയില്‍ 20 കുഴികളിലായി അംഗീകൃത ബ്ളാസ്റ്റ് മാന്‍ ഇല്ലാതെ അപകടകരമായ രീതിയില്‍ തൂങ്ങിയിറങ്ങി സ്ഫോടനം നടത്തുന്നത് റവന്യൂ അധികൃതര്‍ നേരിട്ടുകണ്ടു. പഞ്ചായത്ത് റോഡ് ക്വാറിയിലേക്ക് ഇടിഞ്ഞുതാണത് റവന്യൂ അധികൃതര്‍ കാണാന്‍ കൂട്ടാക്കാത്തത് പ്രതിഷേധത്തിന് ഇടവരുത്തിയിട്ടുണ്ട്. ഭൂചലമുണ്ടായ പ്രദേശത്ത് പരിസ്ഥിതി ആഘാതപഠനംപോലും നടത്താതെ ക്വാറിക്ക് പ്രവര്‍ത്തനാനുമതി നല്‍കിയതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.