ഭരണസ്തംഭനം: പെരുനാട് പഞ്ചായത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ മരവിച്ചു

വടശ്ശേരിക്കര: ഭരണസ്തംഭനത്തെ തുടര്‍ന്ന് പെരുനാട് പഞ്ചായത്തില്‍ വാര്‍ഷിക പദ്ധതികളും വികസന പ്രവര്‍ത്തനങ്ങളും മരവിച്ചു. 2016-17 സാമ്പത്തിക വര്‍ഷത്തെ പദ്ധതി ആസൂത്രണമാണ് പഞ്ചായത്തിന്‍െറ പിടിപ്പുകേടിലും പടലപ്പിണക്കത്തിലും തട്ടി ലക്ഷ്യംകാണാതെ പോകുന്നത്. ഗ്രാമസഭകളും പഞ്ചായത്ത് കമ്മിറ്റിയും കൂടി നാലേമുക്കാല്‍ കോടിയുടെ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്തെങ്കിലും അവസാന ദിവസമത്തെിയിട്ടും പദ്ധതി ജില്ലാ ആസൂത്രണ കമീഷന്‍െറ മുന്നില്‍ വെക്കാന്‍ പഞ്ചായത്ത് ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ല. സാങ്കേതിക കാരണങ്ങളില്‍ കുരുങ്ങി പദ്ധതി സമര്‍പ്പണം പാളിയതോടെ ഇപ്പോള്‍ തന്നെ പത്ത് ശതമാനം ഫണ്ട് ലാപ്സായി. ആസൂത്രണ കമീഷന് സമര്‍പ്പിക്കേണ്ട അവസാന തീയതി വെള്ളിയാഴ്ചയായിരുന്നു. നടപ്പു സാമ്പത്തികവര്‍ഷത്തെ പഞ്ചായത്തിന്‍െറ വികസന പദ്ധതികള്‍ പാളിയാല്‍ പഞ്ചായത്ത് ഫണ്ട് പ്രതീക്ഷിച്ച് വീടുപണിയാന്‍ തുടങ്ങിയവരും പുതുതായി വീടിന് അപേക്ഷിച്ചവരും വഴിയാധാരമാകും. ശബരിമല സീസണ് മുമ്പ് ചെയ്തുതീര്‍ക്കേണ്ട അടിസ്ഥാന ഗ്രാമവികസനത്തെയും ബാധിക്കും. അതേസമയം, പ്രതിസന്ധി പരിഹരിക്കുന്നതിന് മെയിന്‍റനന്‍സ് ഗ്രാന്‍റായി വകയിരുത്തിയ തുക വകമാറ്റി ചെലവഴിക്കാന്‍ നീക്കം നടക്കുന്നതായി ഭരണസമിതി അംഗങ്ങള്‍തന്നെ ആരോപണം ഉന്നയിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.