എസ്റ്റേറ്റുകളുടെ വിവരങ്ങള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് ദലിത് മുന്നേറ്റനീക്കം

റാന്നി: അനധികൃതമായി കൈവശം വെച്ചിരിക്കുന്ന വന്‍കിട എസ്റ്റേറ്റുകളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടണമെന്നും ഇവ ഏറ്റെടുത്ത് സര്‍ക്കാര്‍ ഭൂരഹിതര്‍ക്ക് നല്‍കണമെന്നും ആവശ്യപ്പെട്ട് കേരള ജനകീയ ഏകോപന ട്രസ്റ്റ് നേതൃത്വത്തില്‍ ദലിത് മുന്നേറ്റത്തിനു തയാറെടുക്കുന്നു. അമ്പനാട്ട് എസ്റ്റേറ്റ്, ചെറുവള്ളി, റിയ, ബോയിസ് പെരുവന്താനം, ചെങ്ങറ, ടാറ്റ, ഹാരിസണ്‍, എ.വി.ടി തുടങ്ങി പല എസ്റ്റേറ്റുകളുടെയും ഇപ്പോഴുള്ളത് അതതിടങ്ങളിലെ വില്ളേജ് ഓഫിസര്‍മാരും രജിസ്ട്രേഷന്‍, റവന്യൂ വകുപ്പിലെ ചില ഉദ്യോഗസ്ഥരും ചേര്‍ന്ന് തയാറാക്കിയ വ്യാജരേഖകളാണെന്നും ഇതുസംബന്ധിച്ച ആധികാരിക തെളിവുകള്‍ കൈവശമുണ്ടെന്നും ആവശ്യമെങ്കില്‍ പുറത്തുവിടാന്‍ മടിയില്ളെന്നും ട്രസ്റ്റ് ഭാരവാഹികള്‍ പറയുന്നു. വ്യാജരേഖകള്‍ ചമച്ച് നൂറ്റാണ്ടുകളായി കൈവശം വെച്ചനുഭവിക്കുന്ന സംസ്ഥാനത്തെ തോട്ടങ്ങള്‍ ഏറ്റെടുക്കണമെന്നും ഇത് അനധികൃതമായി പാട്ട വ്യവസ്ഥയില്‍ മാനേജ്മെന്‍റിന് തിരിച്ചേല്‍പിക്കാന്‍ നടത്തുന്ന ഗൂഢാലോചന അവസാനിപ്പിക്കണമെന്നുമാണ് ദലിത് മുന്നേറ്റ സംഘടനയുടെ ആവശ്യം. ഭൂരഹിതരായ മുഴുവന്‍ പേര്‍ക്കും ജാതിമതഭേദമന്യേ അഞ്ചേക്കര്‍ വീതം ഭൂമി നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വിജയന്‍ കലശക്കുഴിയില്‍ അധ്യക്ഷതവഹിച്ചു. വിജയന്‍ പേഴുംപാറ, വിനോദ്, പ്രസാദ്, ഓമനക്കുട്ടന്‍, രാജു കുമ്പനാട് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.