ശബരിമലയിലെ ആദിവാസികള്‍ക്ക് ദേവസ്വത്തിന്‍െറ ഓണക്കാഴ്ച

ശബരിമല: ശബരിമല ഉള്‍പ്പെടെ 18 മലകളിലെ ആദിവാസികള്‍ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഓണക്കാഴ്ച ഒരുക്കുന്നു. ബുധനാഴ്ച രാവിലെ ഒമ്പതിന് പ്ളാപ്പള്ളി തലപ്പാറ കോട്ടയില്‍ വെറ്റയും പുകയിലയും വെച്ച് പ്രാര്‍ഥിച്ചശേഷം ഓണക്കോടി വിതരണ ചടങ്ങുകള്‍ ആരംഭിക്കും. നിലയ്ക്കല്‍, ചാലക്കയം, അട്ടത്തോട് എന്നിവിടങ്ങളിലെ ആദിവാസികള്‍, മലയരയന്മാര്‍, മലമ്പണ്ടാരങ്ങള്‍ എന്നിവര്‍ക്ക് ആദ്യം ഓണക്കോടി നല്‍കും. ചടങ്ങ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയിലില്‍ അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.