ദത്തെടുക്കുന്ന ഗ്രാമങ്ങളില്‍ കോട്ടാങ്ങലിനെയും ഉള്‍പ്പെടുത്തണം

മല്ലപ്പള്ളി: പഞ്ചായത്തിന്‍െറ സാമൂഹികവികസന പോരായ്മകള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എം.പിമാര്‍ മുഖേന ദത്തെടുക്കുന്ന ഗ്രാമങ്ങളില്‍ കോട്ടാങ്ങല്‍ പഞ്ചായത്തിനെയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യം. കോട്ടാങ്ങല്‍ പടയണി, കുളത്തൂര്‍ ഹിന്ദുമത സമ്മേളനം, വാവര്‍ സ്വാമിയുടെ പിന്‍തലമുറക്കാര്‍ അധിവസിക്കുന്ന പ്രദേശം, ചന്ദനക്കുട മഹോത്സവം, കരുവള്ളിക്കാട് കുരിശുമല തീര്‍ഥാടനം, പൊയ്കയില്‍ കുമാരഗുരുവിന്‍െറ ജന്മസ്ഥലമായ കുളത്തൂര്‍മൂല തീര്‍ഥാടനം, വായ്പ്പൂര് തൃച്ചേപ്പുറം വാവ്ബലി തീര്‍ഥാടനം, നാഗപ്പാറ കരുവള്ളിക്കാട്, ഒരക്കന്‍പാറ വിനോദസഞ്ചാര മേഖല, ഒൗഷധ സസ്യങ്ങളുടെ കലവറയായ റാന്നി വലിയകാവ് വനം, പഴക്കമുള്ള ആരാധനാലയങ്ങള്‍ തുടങ്ങിയവയുണ്ട്. എം.പിമാര്‍ സന്‍സദ് ആദര്‍ശ് ഗ്രാമയോജന പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി ഗ്രാമവികസന രേഖ രൂപവത്കരിച്ച് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സാമൂഹിക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് കോട്ടാങ്ങല്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്‍റ് ആലീസ് സെബാസ്റ്റ്യന്‍, വൈസ് പ്രസിഡന്‍റ് ജോബിച്ചന്‍ തോമസ്, അംഗങ്ങളായ ജോസി ഇലഞ്ഞിപ്പുറം, ഇ.കെ. അജി, ഷാഹിദബീവി, ടി.എന്‍. വിജയന്‍, ടി.ഐ. സലിം, ജോസ് കുന്നംപുറത്ത്, ബിന്ദു ദേവരാജന്‍, ദീപ്തി ദാമോദരന്‍, ബി.ആര്‍. വിജയമ്മ, ആനി രാജു, എല്‍സി ചാക്കോ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.