തിരുവല്ല: നഗരസഭ പരിധിയിലെ വഴിവക്കിലെ അനധികൃത കച്ചവടം ഒഴിപ്പിക്കാന്‍ താലൂക്ക് വികസനസമിതി യോഗത്തില്‍ തീരുമാനം. പൊതുമരാമത്ത്, റവന്യൂ, നഗരസഭ എന്നിവയുടെ സംയുക്ത നടപടിയിലൂടെ ഒഴിപ്പിക്കാനാണ് താലൂക്ക് വികസനസമിതി യോഗം തീരുമാനിച്ചത്. റവന്യൂ ടവറിലും പരിസരത്തും നിലനില്‍ക്കുന്ന മാലിന്യപ്രശ്നം പരിഹരിക്കാനും കെട്ടിടത്തിലെ ശൗചാലയങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ നടപടിക്കും ഹൗസിങ് ബോര്‍ഡിന് യോഗം നിര്‍ദേശം നല്‍കി. വളംകുളം-കുറ്റൂര്‍ റോഡിലെ റെയില്‍വേ അടിപ്പാതയിലെ വെള്ളക്കെട്ട് പ്രശ്നത്തിന് ആവശ്യമായ തുക നല്‍കാമെന്ന് റെയില്‍വേ സമ്മതിച്ച സാഹചര്യത്തില്‍ നിര്‍മാണപ്രവര്‍ത്തനത്തിന്‍െറ എസ്റ്റിമേറ്റ് തയാറാക്കി നല്‍കാന്‍ പൊതുമരാമത്ത്, മൈനര്‍ ഇറിഗേഷന്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. കെ.എസ്.ആര്‍.ടി.സി പാര്‍ക്കിങ് ഏരിയ ശുചിയായി സൂക്ഷിക്കാനും അടിസ്ഥാനസൗകര്യം ലഭ്യമാക്കാനും നടപടി സ്വീകരിക്കാന്‍ യോഗം കെ.ടി.ഡി.എഫ്.സിയോട് ആവശ്യപ്പെട്ടു. സബര്‍ബന്‍ ട്രെയിന്‍ തിരുവല്ല വരെ നീട്ടാന്‍ നടപടി വേണമെന്ന് യോഗത്തില്‍ അധ്യക്ഷതവഹിച്ച ജില്ലാ പഞ്ചായത്ത് അംഗം സാം ഈപ്പന്‍ ആവശ്യപ്പെട്ടു. അപ്പര്‍ കുട്ടനാടന്‍ പ്രദേശങ്ങളിലെ തോടുകളുടെ ശുചീകരണത്തിനും ആഴം വര്‍ധിപ്പിക്കുന്നതിനും നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ടി.കെ റോഡില്‍ മഞ്ഞാടി തോംസണ്‍ ബേക്കറിക്ക് സമീപം റോഡിലേക്കിറക്കി സ്ഥാപിച്ച ട്രാന്‍സ്ഫോര്‍മര്‍ മാറ്റാന്‍ കെ.എസ്.ഇ.ബിക്ക് നിര്‍ദേശം നല്‍കി. ആലംതുരുത്തി-ഡെക്ക്ഫാം റോഡ് ഗതാഗതയോഗ്യമാക്കമെന്ന് പുളിക്കീഴ് ബ്ളോക് പഞ്ചായത്ത് അംഗം എം.ബി. നൈനാന്‍ ആവശ്യപ്പെട്ടു. കുറ്റൂര്‍ പഞ്ചായത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും തിരുവല്ല-കുറ്റൂര്‍-വള്ളംകുളം കെ.എസ്.ആര്‍.ടി.സി സര്‍വിസ് പുനരാരംഭിക്കണമെന്നും പ്രസിഡന്‍റ് ശ്രീലേഖ രഘുനാഥ് ആവശ്യപ്പെട്ടു. കുറ്റൂര്‍ പഞ്ചായത്തിലെ തെരുവുവിളക്കുകളില്‍ മീറ്റര്‍ സ്ഥാപിക്കാന്‍ കെ.എസ്.ഇ.ബി തയാറാകണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. ആര്‍.ഡി.ഒ ജെ. ഷീലാദേവി, തഹസില്‍ദാര്‍ ആര്‍. തുളസീധരന്‍നായര്‍, കോയിപ്രം പഞ്ചായത്ത് പ്രസിഡന്‍റ് മോന്‍സി കിഴക്കേടത്ത്, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എന്‍. രാജീവ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.