ഇരവിപേരൂര്‍ സമ്പൂര്‍ണ ശൗചാലയ പഞ്ചായത്തായി

കോഴഞ്ചേരി: ശുചിത്വ മിഷന്‍െറ സമ്പൂര്‍ണ ശൗചാലയ പദ്ധതി പ്രകാരം ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡ് അംഗം എല്‍. പ്രജിതയെ വീണ ജോര്‍ജ് എം.എല്‍.എ ആദരിച്ചു. പ്രജിത സി.പി.ഐ പ്രതിനിധിയാണ്. സമ്പൂര്‍ണ ഓപണ്‍ ഡിഫിക്കേഷന്‍ പദ്ധതി വിലയിരുത്തലില്‍ വാര്‍ഡുതല ഇടപെടല്‍കൊണ്ടും പ്രവര്‍ത്തനംകൊണ്ടും മികവ് പുലര്‍ത്തിയതിനാണ് ആദരം. പഞ്ചായത്തില്‍ 286 വീടുകള്‍ക്ക് ശൗചാലയം അനുവദിച്ചതില്‍ ഏറ്റവും കൂടുതല്‍ (33) വീടുകളില്‍ ശൗചാലയം അനുവദിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്‍െറ അംഗീകാരം കൂടിയാണിത്. ഇതുമൂലം സംസ്ഥാനത്ത് രണ്ടാം സ്ഥാനവും ആറന്മുള നിയോജകമണ്ഡലത്തില്‍ ഒന്നാം സ്ഥാനവും ഇരവിപേരൂര്‍ പഞ്ചായത്ത് നേടി. കേന്ദ്ര-സംസ്ഥാന ഫണ്ടുകള്‍ കൂടാതെ പഞ്ചായത്തിന്‍െറ തനത് ഫണ്ടുംകൂടി ചേര്‍ത്ത് 44 ലക്ഷം രൂപ ചെലവഴിച്ചാണ് കക്കൂസുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. രണ്ടാം ഘട്ടമായി ശൗചാലയങ്ങളുടെ അറ്റകുറ്റപ്പണി ഈവര്‍ഷം ആരംഭിക്കും. ഓതറ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ നടന്ന സമ്മേളനത്തില്‍ വീണ ജോര്‍ജ് എം.എല്‍.എ ഇരവിപേരൂരിനെ സമ്പൂര്‍ണ ശൗചാലയ പഞ്ചായത്തായി പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ഗീത അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് എന്‍. രാജീവ്, ശുചിത്വ മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ ഇ.കെ. സുധാകരന്‍, പഞ്ചായത്ത് അംഗങ്ങളായ ജോണ്‍ വര്‍ഗീസ്, ലീലാമ്മ മാത്യു, വി.കെ. ഓമനക്കുട്ടന്‍, എ.ടി. ജയപാലന്‍, പ്രകാശിനി, വി.ടി. സാലി, ബിന്ദു. കെ. നായര്‍, ശശിധരന്‍ പിള്ള, കെ.ബി. പ്രസന്നകുമാര്‍, അനസൂയദേവി, ശോശാമ്മ മാത്യു, മേഴ്സി മോള്‍, വി.ഇ.ഒ ലിജോ സൈമണ്‍, സെക്രട്ടറി എസ്. സുജാകുമാരി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.