വടശ്ശേരിക്കര: എ.ടി.എമ്മുകളില്‍ സുരക്ഷാ ജീവനക്കാരില്ലാത്തതിനാല്‍ സാമ്പത്തിക ക്രയവിക്രയം നടത്താന്‍ സാധാരണക്കാര്‍ ആശങ്കപ്പെടുന്നു. ജില്ലയുടെ കിഴക്കന്‍ മേഖലയിലെ ചെറുകിട ടൗണുകളില്‍ സ്ഥാപിച്ചിരിക്കുന്ന എ.ടി.എമ്മുകളില്‍ സുരക്ഷാ ജീവനക്കാരെ നിയോഗിക്കാത്തതാണ് രാത്രിയിലും മറ്റും സാമ്പത്തിക ക്രയവിക്രയം നടത്താന്‍ നിക്ഷേപകരെ നിരുത്സാഹപ്പെടുത്തുന്നത്. അടുത്തകാലത്ത് വടശ്ശേരിക്കര ടൗണിനോടുചേര്‍ന്ന് മണിയാട്ട് പ്ളാസയിലെ എ.ടി.എമ്മില്‍ കവര്‍ച്ചാശ്രമം നടന്നതോടെ ഇരുളുമൂടിക്കിടക്കുന്ന ഒറ്റപ്പെട്ട സ്ഥലങ്ങളിലെ എ.ടി.എമ്മുകളിലേക്ക് പോകാന്‍ നാട്ടുകാര്‍ക്ക് പേടിയുണ്ട്. വളരെക്കുറച്ച് സ്ഥലങ്ങളിലേ സുരക്ഷാ ജീവനക്കാരനെ നിയമിച്ചിട്ടുള്ളൂ. വിദേശനിക്ഷേപം ഒഴുകിയത്തെുന്ന ജില്ലയിലെ കിഴക്കന്‍ ഗ്രാമപ്രദേശങ്ങളില്‍ എ.ടി.എം ഉപയോഗത്തില്‍ അടുത്തകാലത്ത് വന്‍വര്‍ധന ഉണ്ടായിട്ടുണ്ട്. പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ബാങ്ക് വഴിയാക്കിയതും സാധാരണക്കാരെ പോലും എ.ടി.എമ്മിലത്തെിക്കുന്നു. ശബരിമല തീര്‍ഥാടകരും ജില്ലയിലെ എ.ടി.എമ്മുകളുടെ പ്രധാന ഉപഭോക്താക്കളാണ്. എന്നാല്‍, മോഷണവും പിടിച്ചുപറിയും വര്‍ധിച്ച സാഹചര്യത്തില്‍ രാത്രിയില്‍ എ.ടി.എം ഉപയോഗിക്കാന്‍ അത്യാവശ്യ ഘട്ടങ്ങളില്‍പോലും ആളുകള്‍ മടിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.