തിരുവല്ല: പെരിങ്ങര യമ്മര്‍കുളങ്ങര ഗണപതി ക്ഷേത്രത്തില്‍ വിനായക ചതുര്‍ഥിയോട് അനുബന്ധിച്ച് നടക്കുന്ന ശ്രീമഹാഗാണപത്യത്തിന് വെള്ളിയാഴ്ച തുടക്കമാകും. വൈകീട്ട് യജ്ഞവേദിയില്‍ കളിമണ്ണില്‍ തീര്‍ത്ത ഗണേശവിഗ്രഹം പ്രതിഷ്ഠിക്കുന്നതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമാവുക. വൈകീട്ട് ശ്രീവല്ലഭ ക്ഷേത്രത്തില്‍നിന്ന് വിഗ്രഹഘോഷയാത്ര ആരംഭിക്കും തുടര്‍ന്ന് ഏഴിന് വിഗ്രഹ പ്രതിഷ്ഠ, വേദ ജപം, മഹാനിവേദ്യം, ചടങ്ങുകള്‍ക്ക് തന്ത്രി കുഴിക്കാട്ട് വാസുദേവന്‍ ഭട്ടതിരി മുഖ്യകാര്‍മികത്വം വഹിക്കും. ആയിരത്തോളം ആളുകള്‍ക്ക് ഒരേസമയം, ഇരിക്കാന്‍ സാധിക്കുന്ന പ്രധാന വേദിയും അന്നദാന പുരയും ഒരുങ്ങിക്കഴിഞ്ഞു. അന്നദാനത്തിനുള്ള പ്രധാന അടുപ്പിലേക്ക് കഴിഞ്ഞദിവസം അഗ്നി പകര്‍ന്നു. മാലിയില്‍ കൃഷ്ണന്‍കുട്ടിനായരുടെ നേതൃത്വത്തില്‍ ഇരുപതോളം പാചകക്കാരുടെ നേതൃത്വത്തിലാണ് അന്നദാനം ഒരുക്കുന്നത്. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചിന് സങ്കടഹര മഹാഗണപതിഹോമം, എട്ടിന് തൃക്കൊടിയേറ്റ്, തുടര്‍ന്ന് ഗജരാജന്‍ കുന്നത്തൂര്‍ രാമുവിന് ഗജപൂജ, വൈകീട്ട് ഏഴിന് ഡോ. ഗോപാലകൃഷ്ണന്‍െറ പ്രഭാഷണം. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചിന് ജഗത് മോഹന ഗണപതിഹോമം. ഒമ്പതിന് വേദജപം, 10ന് പ്രഭാഷണം, 12ന് നാമഘോഷ ലഹരി, ഉച്ചക്ക് രണ്ട് രാജയോഗ ധ്യാനം, വൈകീട്ട് അഞ്ചിന് പ്രഭാഷണം. വിനായക ചതുര്‍ഥി ദിനമായ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിന് 10,008 നാളികേരത്തിന്‍െറ അഷ്ടദ്രവ്യ മഹാഗണപതിഹോമം, ഉച്ചക്ക് 12ന് സമൂഹസദ്യ, വൈകീട്ട് നിമഞ്ജന ഘോഷയാത്ര. ചടങ്ങുകള്‍ക്ക് തന്ത്രി പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരി മുഖ്യകാര്‍മികത്വം വഹിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.