തിരുവല്ല: 13ന് നടക്കുന്ന കെ.സി. മാമ്മന്‍ മാപ്പിള ട്രോഫിക്കുവേണ്ടിയുള്ള നീരേറ്റുപുറം പമ്പാ ജലമേളക്ക് ഹൈകോടതി ഉത്തരവിന്‍െറ കൂടി അടിസ്ഥാനത്തില്‍ അതീവ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് തിരുവല്ല ആര്‍.ഡി.ഒ ജെ. ഷീലാദേവിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ തീരുമാനമായി. മദ്യപിച്ച് വള്ളങ്ങളിലും ബോട്ടുകളിലും കയറുന്നതിന് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജല സ്റ്റേഡിയത്തിന്‍െറ ഇരുകരകളിലും ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവരെ കസ്റ്റഡിയിലെടുക്കുന്നതിന് പൊലീസിന് പൂര്‍ണ അധികാരമുണ്ടായിരിക്കും. ഇരുകരകളിലും നിരീക്ഷണകാമറകള്‍ സ്ഥാപിക്കും. ഇറിഗേഷന്‍ വകുപ്പ് ട്രാക്ക് സജ്ജമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ അഞ്ചിനു മുമ്പ് പൂര്‍ത്തീകരിക്കും. കെ.എസ്.ആര്‍.ടി.സി തിരുവല്ല, എടത്വ ഡിപ്പോകളില്‍നിന്ന് പ്രത്യേക സര്‍വീസുകള്‍ നടത്തും. ഫയര്‍ഫോഴ്സിന്‍െറ നേതൃത്വത്തില്‍ പ്രത്യേക സുരക്ഷാ ടീമിനെയും ഡ്രൈവേഴ്സിനെയും നിയോഗിക്കും. സംഘാടക സമിതിയുടെതല്ലാത്ത ഉച്ചഭാഷിണികള്‍ക്ക് നിരോധം ഏര്‍പ്പെടുത്തുന്നതിനും യോഗം തീരുമാനിച്ചു. യോഗത്തില്‍ തിരുവല്ല തഹസില്‍ദാര്‍ തുസളീധരന്‍ നായര്‍, ജലോത്സവ സമിതി ചെയര്‍മാന്‍ പി.സി. ചെറിയാന്‍ ഇടത്തില്‍, ജനറല്‍ കണ്‍വീനര്‍ അഡ്വ. സതീഷ് ചാത്തങ്കരി, തിരുവല്ല ഡിവൈ.എസ്.പി ചന്ദ്രശേഖരന്‍പിള്ള, സബ് ഇന്‍സ്പെക്ടര്‍മാരായ ടി.കെ. വിനോദ് കൃഷ്ണ, ശ്രീകുമാര്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.