ഓമല്ലൂര്‍ സരസ്വതി കലാക്ഷേത്രം വിജയദശമി സംഗീതോത്സവം

പത്തനംതിട്ട: ഓമല്ലൂര്‍ സരസ്വതി കലാക്ഷേത്രത്തിന്‍െറ നേതൃത്വത്തിലുള്ള വിജയദശമി സംഗീതോത്സവം ഏഴ് മുതല്‍ 11വരെ ഓമല്ലൂര്‍ സര്‍വിസ് സഹ. ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം നാലിന് ചേരുന്ന ഉദ്ഘാടന സമ്മേളനം മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്‍റ് ഗീത വിജയന്‍ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്യും. വൈകീട്ട് ഏഴ് മുതല്‍ ബംഗളൂരു ബ്രദേഴ്സ് അവതരിപ്പിക്കുന്ന സംഗീതസദസ്സ്. എട്ടിന് വൈകുന്നേരം 4.30 മുതല്‍ അര്‍ജുന്‍ ശശീന്ദ്രന്‍, ഏഴ് മുതല്‍ തിരുവനന്തപുരം എന്‍.ജെ. നന്ദിനി എന്നിവരുടെ സംഗീതസദസ്സ്. ഒമ്പതിന് രാവിലെ എട്ടു മുതല്‍ സംഗീതാലാപനം. വൈകുന്നേരം അഞ്ചിന് മുകില്‍ ശങ്കര്‍ ഓമല്ലൂരിന്‍െറ സംഗീത സദസ്സ്. 6.15ന് പൂജവെപ്പ്. 6.30ന് ദുര്‍ഗാഷ്ടമി സ്മൃതിഭാഷണം. ഏഴ് മുതല്‍ ഹരിതമധുവിന്‍െറ സംഗീതസദസ്സ്. 10ന് രാവിലെ 11.30 മുതല്‍ അഭിന്‍ പങ്കജിന്‍െറ സംഗീതസദസ്സ്. മൃദംഗവാദനം, വയലിന്‍ വാദനം, പക്കവാദ്യം തുടങ്ങിയവ നടക്കും. വൈകീട്ട് ഏഴു മുതല്‍ നൃത്തസന്ധ്യ. 11ന് രാവിലെ 6.30ന് പൂജയെടുപ്പ്. ഏഴു മുതല്‍ വിദ്യാരംഭം. തുടര്‍ന്ന് സംഗീതാലാപനം. വൈകുന്നേരം മൂന്നു മുതല്‍ വയക്കല്‍ രാജേഷിന്‍െറ പുല്ലാങ്കുഴല്‍ കച്ചേരി. വൈകുന്നേരം അഞ്ചു മുതല്‍ അര്‍ജുന്‍ ബി. കൃഷ്ണയുടെ സംഗീതസദസ്സ്. രാത്രി എട്ടു മുതല്‍ കലാക്ഷേത്രം വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്നവതരിപ്പിക്കുന്ന സംഗീതാര്‍ച്ചനയോടെ പരിപാടിക്ക് സമാപനമാകും. വാര്‍ത്താസമ്മേളനത്തില്‍ പി.ആര്‍. കുട്ടപ്പന്‍ നായര്‍, പി.ആര്‍. മോഹനന്‍ നായര്‍, പി.കെ. രാമചന്ദ്രന്‍ നായര്‍, എസ്. രാജേഷ്, പട്ടാഴി എന്‍. ത്യാഗരാജന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.