ജനറല്‍ ആശുപത്രി നാഥനില്ലാക്കളരി

പത്തനംതിട്ട: ജനറല്‍ ആശുപത്രിയില്‍ മിക്ക ദിവസവും ഡോക്ടര്‍മാര്‍ കൂട്ടത്തോടെ അവധിയെടുക്കുന്നത് രോഗികളെ ദുരിതത്തിലാക്കുന്നു. ഇതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം താളംതെറ്റി. ആവശ്യത്തിന് മരുന്നുകള്‍പോലും ലഭ്യമല്ല. എല്ലാം പുറത്തെ മെഡിക്കല്‍ സ്റ്റോറുകളിലേക്കും ലാബുകളിലേക്കും കുറിച്ചുകൊടുക്കുന്നു. പ്രധാന ഓപറേഷന്‍ തിയറ്റര്‍ അടച്ചിട്ടിട്ട് ഒരു വര്‍ഷം കഴിഞ്ഞു. മൂന്നു കോടി ചെലവിട്ടാണ് പുതിയ ബ്ളോക്കിന്‍െറ നാലാം നിലയില്‍ ആധുനിക ഓപറേഷന്‍ തിയറ്റര്‍ സജ്ജീകരിച്ചത്. ആറ് മേശകളിലായി ഒരേ സമയം ശസ്ത്രക്രിയ നടത്താനുള്ള സൗകര്യമുണ്ട്. ഇത് നിസ്സാര പ്രശ്നങ്ങളുടെ പേരില്‍ അടച്ചിട്ടിരിക്കുകയാണ്. ഇപ്പോള്‍ ചെറിയ ശസ്ത്രക്രിയകള്‍ മാത്രം അത്യാഹിത വിഭാഗത്തില്‍ നടത്തുന്നു. ഈച്ചയും കൊതുകും മൂലം ഈ ശസ്ത്രക്രിയ മുറിയില്‍ ഒരു നിമിഷംപോലും നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ്. സ്കാനിങ്, എക്സ്റേ മെഷീനുകള്‍ ഉണ്ടെങ്കിലും പ്രവര്‍ത്തിപ്പിക്കാന്‍ ആളില്ല. ഇതിനും പുറത്തെ സ്വകാര്യ ലാബുകളിലേക്ക് പറഞ്ഞുവിടുന്നു. വിവിധ രക്ത പരിശോധനകളും പുറത്ത് ലാബില്‍ നടത്താന്‍ പറഞ്ഞുവിടുകയാണ്. വൈകീട്ട് ഏഴ് കഴിഞ്ഞ് നിസ്സാര അസുഖങ്ങളുമായി വരുന്നവരെപ്പോലും കോട്ടയം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുന്നു. വൈകുന്നേരം കഴിഞ്ഞത്തെുന്ന രോഗികളെ പരിശോധിക്കാന്‍ ഡ്യൂട്ടി ഡോക്ടര്‍മാര്‍ക്ക് വൈമനസ്യമാണെന്ന് വ്യാപക പരാതിയാണ് ഉയര്‍ന്നിരിക്കുന്നത്. ആശുപത്രി ജീവനക്കാരുടെ ധാര്‍ഷ്ട്യം ചോദ്യംചെയ്താല്‍ പിന്നെ അടുത്തതായി എത്തുന്ന രോഗികളോടും ബന്ധുക്കളോടുമാകും ഇവരുടെ പരാക്രമം. ജനറല്‍ ആശുപത്രിയെക്കൊണ്ട് രോഗികള്‍ക്ക് ഒരു പ്രയോജനവും ഇല്ലാത്ത സ്ഥിതിയാണിപ്പോള്‍. ഇവിടെ വരുന്നവര്‍ വലയുകയാണ്. സര്‍ജറിക്ക് നിര്‍ദേശിക്കപ്പെട്ടവര്‍ തലേന്ന് ഡോക്ടര്‍മാരുടെയും മയക്ക് ഡോക്ടറുടെയും വീട്ടിലത്തെി കൈക്കൂലി കൊടുക്കണമെന്നുള്ളതും നിര്‍ബന്ധമാണ്. ചില ഡോക്ടര്‍മാര്‍ ബിനാമികളെവെച്ച് മെഡിക്കല്‍ സ്റ്റോറുകളും നടത്തുന്നു. ഈ മെഡിക്കല്‍ സ്റ്റോറില്‍നിന്ന് മാത്രമേ അവര്‍ കുറിച്ചുകൊടുക്കുന്ന മരുന്നുകള്‍ ലഭ്യമാകൂ. രോഗികളെ പരിശോധിച്ചു കൊണ്ടിരിക്കുമ്പോള്‍ ഡോക്ടര്‍മാര്‍ ഫോണില്‍ ദീര്‍ഘസമയം സല്ലപിക്കുന്നതും ഇവിടുത്തെ പതിവുകാഴ്ചയാണ്. രോഗികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ മനസ്സിലാക്കാന്‍ ദൃശ്യ-മാധ്യമ പ്രവര്‍ത്തകര്‍ എത്തിയാല്‍ അവരെ സെക്യൂരിറ്റിക്കാര്‍ കൈകാര്യം ചെയ്യാന്‍ സൂപ്രണ്ടിന്‍െറ പ്രത്യേക നിര്‍ദേശമുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ ആശുപത്രി മുറ്റത്ത് എത്തുമ്പോള്‍ തന്നെ സെക്യൂരിറ്റിക്കാര്‍ ചുറ്റും കൂടും. മാധ്യമ പ്രവര്‍ത്തകരെ ചോദ്യംചെയ്യലും ഭീഷണിയുമാണ് പിന്നെ. ആശുപത്രിക്കുള്ളില്‍ ദുരിതങ്ങള്‍ പകര്‍ത്താന്‍ ഫോട്ടോഗ്രാഫര്‍മാരെയും കടത്തിവിടാറില്ല. സെക്യൂരിറ്റി ജീവനക്കാരാണ് ആശുപത്രി അടക്കി ഭരിക്കുന്നതെന്ന ആക്ഷേപങ്ങളും വര്‍ധിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരോടും രോഗികളുടെ കൂട്ടിരിപ്പുകാരോടുപോലും ഇവര്‍ അപമര്യാദയായി പെരുമാറുന്നതായും പരാതിയുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് നിത്യവും നൂറുകണക്കിനു രോഗികളാണ് ചികിത്സതേടി എത്തുന്നത്. 30ഓളം ഡോക്ടര്‍മാരാണുള്ളത്. ഇതില്‍ മിക്കവരും മിക്ക ദിവസവും അവധിയിലാണ്. മുന്‍കൂട്ടി അവധി റിപ്പോര്‍ട്ട് ചെയ്യാറില്ളെന്ന് അറിയുന്നു. രാവിലെ 9.30ന് എത്തി ഉച്ചക്ക് 12.30 മണിയോടെ മിക്കവരും സ്ഥലംവിടും. പുറത്തെ സ്വകാര്യ ചികിത്സയോടാണ് ഡോക്ടര്‍മാര്‍ക്ക് താല്‍പര്യം. ഉച്ചക്കുശേഷം ഇവര്‍ താമസിക്കുന്ന വീടുകളില്‍ രോഗികളുടെ വന്‍ തിരക്കാണ്. ആശുപത്രിയില്‍ എത്തുന്ന രോഗികളോട് വീട്ടില്‍ വന്ന് കാണാന്‍ പറഞ്ഞുവിടുകയാണ് ചെയ്യാറുള്ളത്. അടുത്തയിടെ ഡോക്ടര്‍മാര്‍ കണ്‍സള്‍ട്ടേഷന്‍ ഫീസ് വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കുറഞ്ഞുപോയാല്‍ ബാക്കി ചോദിച്ചുവാങ്ങും. പരിശോധനകള്‍ അവര്‍ എഴുതിത്തരുന്ന ലാബുകളിലും നടത്തണം. ഈ ഇനത്തിലും ഡോക്ടര്‍മാര്‍ക്ക് നല്ളൊരു തുകയാണ് ലഭിക്കുന്നത്.രോഗികളുടെ പരിശോധനകളുമായി ബന്ധപ്പെട്ട നിരവധി ഉപകരണങ്ങളാണ് ആശുപത്രിക്കുള്ളില്‍ പൊടിപിടിച്ചു കിടക്കുന്നത്. ലക്ഷങ്ങള്‍ വിലവരുന്ന ഉപകരണങ്ങള്‍ പോലുമുണ്ട്. ചിലത് നിസ്സാര കേടുകള്‍ പറ്റിയതിന്‍െറ പേരില്‍ ഉപേക്ഷിച്ചിട്ടിരിക്കുന്നു. ആശുപത്രി പ്രവര്‍ത്തനം നിയന്ത്രിക്കേണ്ട സൂപ്രണ്ടിന്‍െറ അനാസ്ഥയാണ് ഇത്രത്തോളം അധ$പതനത്തിലേക്ക് എത്തിച്ചതെന്ന ആരോപണവും നാനാഭാഗത്തുനിന്ന് ഉയരുന്നുണ്ട്. ആശുപത്രി പ്രവര്‍ത്തനം ഇത്രത്തോളം താറുമാറായിട്ടും ബന്ധപ്പെട്ട അധികൃതര്‍ നിസ്സംഗത തുടരുകയാണ്. ആശുപത്രിയുടെ നിയന്ത്രണമുള്ള നഗരസഭയോ സ്ഥലം എം.എല്‍.എയോ ഇക്കാര്യത്തില്‍ ഒരു ഇടപെടലും നടത്താന്‍ തയാറായിട്ടില്ല. എം.എല്‍.എയോട് രോഗികളും വിവിധ സന്നദ്ധ സംഘടന പ്രവര്‍ത്തകരും ആശുപത്രിയുടെ പരിതാപവസ്ഥ പരിഹരിക്കാന്‍ നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടിട്ടും ഇതറിഞ്ഞ ഭാവമേ അവര്‍ക്കില്ളെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.