അടൂര്‍: കായംകുളം-പത്തനാപുരം സംസ്ഥാനപാതയില്‍ പറക്കോട് ടി.ബി ജങ്ഷനിലെ പാലത്തിനു സമീപം മാലിന്യം തള്ളിയിരുന്ന സ്ഥലം ഇപ്പോള്‍ സൂപ്പര്‍ ക്ളീന്‍. ഏഴംകുളം ഗ്രാമപഞ്ചായത്തിലെ 17ാം വാര്‍ഡ് വികസന സമിതി അടൂര്‍ ജനമൈത്രി പൊലീസ്, കെ.എസ്.ഇ.ബി എന്നിവയുടെ സഹകരണത്തോടെ ഇവിടുത്തെ ഇലക്ട്രിക് പോസ്റ്റില്‍ സി.സി കാമറ സ്ഥാപിച്ച് അറിയിപ്പ് ബോര്‍ഡും വെച്ചതോടെ മാലിന്യം തള്ളുന്നവര്‍ ഇവിടേക്കു വരാതായി. ഒരു ലോഡ് മാലിന്യം ഏഴംകുളം ഗ്രാമപഞ്ചായത്ത് അധികൃതര്‍ നീക്കം ചെയ്തതിനു പിന്നാലെ കാമറ സ്ഥാപിച്ചതറിയാതെ പറക്കോട് ചന്തക്കവലയിലെ പച്ചക്കറി മൊത്തക്കച്ചവട വ്യാപാരശാലയില്‍നിന്ന് ചാക്കില്‍ കെട്ടി തള്ളിയ മാലിന്യം ക്യാമറക്കണ്ണില്‍പെടുകയും മാലിന്യം തിരിച്ചെടുപ്പിക്കുകയും ചെയ്തിരുന്നു. എം.സി റോഡിലും കായംകുളം-പത്തനാപുരം സംസ്ഥാനപാതയിലെ മറ്റുസ്ഥലങ്ങളിലും മാലിന്യം തള്ളുന്നത് പകര്‍ച്ചവ്യാധി ഭീഷണി പരത്തുമ്പോള്‍ മറ്റിടങ്ങളിലും ടി.ബി ജങ്ഷനില്‍ നാട്ടുകാര്‍ സ്വീകരിച്ച നയം പിന്തുടരണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്. പാതകളില്‍ തള്ളുന്ന മാലിന്യത്തിനു പുറമെ ഓടകളില്‍ മലിനജലം കെട്ടിനില്‍ക്കുന്നതും പകര്‍ച്ചവ്യാധി ഭീഷണി ഉയര്‍ത്തുന്നു. ഗാര്‍ഹികമാലിന്യങ്ങളും മദ്യക്കുപ്പികളും വാഹനത്തിലിരുന്നു തന്നെ റോഡരികിലേക്ക് വലിച്ചെറിയുകയാണ്. ചാക്കില്‍ കെട്ടിയ മാംസാവശിഷ്ടങ്ങള്‍, സദ്യാലയങ്ങളിലെ ഭക്ഷണാവശിഷ്ടങ്ങള്‍ എന്നിവ റോഡരികില്‍ തള്ളുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.