തിരുവല്ല: തിരുവല്ല സര്‍ക്കാര്‍ ആശുപത്രിയുടെ പ്രവര്‍ത്തനം താളംതെറ്റുന്നു. രോഗികള്‍ക്ക് ആനുപാതികമായ ജീവനക്കാരില്ലാത്തതും പുതിയ കെട്ടിടത്തിലേക്ക് ആശുപത്രി മാറ്റാത്തതുമാണ് പ്രതിസന്ധികള്‍ക്ക് കാരണം. ഒപിയില്‍ ദിവസവും ശരാശരി 800നും 1000നും ഇടക്ക് രോഗികളാണത്തെുന്നത്. കിടക്ക കുറഞ്ഞതിനാല്‍ അത്യാവശ്യം വേണ്ടവരെ മാത്രമേ അഡ്മിറ്റ് ചെയ്യുന്നുള്ളൂ. 175 കിടക്കകളുള്ളിടത്ത് ഇപ്പോഴുള്ളത് 50 എണ്ണം മാത്രം. ശസ്ത്രക്രിയ വിദഗ്ധനടക്കം മൂന്ന് ഡോക്ടര്‍മാരുടെ കുറവുണ്ട്. ജില്ലയിലെ ഏറ്റവും മികച്ച ഓപറേഷന്‍ തിയറ്റര്‍ ഉണ്ടായിട്ടും ജനറല്‍ ശസ്ത്രക്രിയയ്ക്ക് ഇവിടെ ഡോക്ടറില്ല. ജൂനിയര്‍ കണ്‍സള്‍ട്ടന്‍റ് സര്‍ജന്‍ പോസ്റ്റ് ഒഴിഞ്ഞുകിടക്കുകയാണ്. മുമ്പുണ്ടായിരുന്നയാള്‍ തിരുവനന്തപുരത്തിന് സ്ഥലംമാറി പോയി. ശിശുരോഗ ചികിത്സാവിഭാഗത്തില്‍ രണ്ട് തസ്തികയുണ്ടായിരുന്നു. കണ്‍സള്‍ട്ടന്‍റ് ഡോക്ടര്‍ 2013 നവംബറില്‍ റിട്ടയര്‍ ചെയ്തു. ജൂനിയര്‍ കണ്‍സള്‍ട്ടന്‍റ് മാത്രമേ ഇപ്പോഴുള്ളൂ. അനസ്തീഷ്യയില്‍ ഒരുമാസം മുമ്പുവരെ ഡോക്ടറില്ലായിരുന്നു. വര്‍ക്കിങ് അറേഞ്ച്മെന്‍റില്‍ ഇപ്പോള്‍ ഡോക്ടറുടെ സേവനമുണ്ട്. ഇ.എന്‍.ടി വിഭാഗത്തില്‍ സ്ഥിരം തസ്തിക ഒഴിഞ്ഞുകിടക്കുന്നു. വര്‍ക്കിങ് അറേഞ്ച്മെന്‍റില്‍ നിരണം, കോട്ടാങ്ങല്‍ പി.എച്ച്.സികളിലെ ഡോക്ടര്‍മാരെയാണ് ഇപ്പോള്‍ ഇ.എന്‍.ടി വിഭാഗത്തില്‍ നിയോഗിച്ചിരിക്കുന്നത്. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മാത്രമാണ് പ്രവര്‍ത്തനം നടക്കുന്നത്. കാടുകയറിയതുമൂലം ആശുപത്രി പരിസരത്ത് ഇഴജന്തുക്കളുടെ ശല്യമുണ്ട്. കഴിഞ്ഞദിവസം താലൂക്ക് ആശുപത്രിയിലെ പുരുഷന്മാരുടെ വാര്‍ഡില്‍ പത്തി വിടര്‍ത്തിയ മൂര്‍ഖന്‍ രോഗികളെ വിറപ്പിച്ചു. വാര്‍ഡിന്‍െറ തിണ്ണയിലെ പെട്ടിക്കടിയില്‍നിന്നാണ് പാമ്പത്തെിയത്. തൂക്കാനത്തെിയയാള്‍ പെട്ടിനീക്കിയപ്പോള്‍ പാമ്പിനെ കാണുകയായിരുന്നു. വാര്‍ഡിന് പിന്നില്‍ പുല്ല് വളര്‍ന്നുനില്‍പ്പുണ്ട്. ഇവിടെ ഒരു ബ്ളഡ് കലക്ഷന്‍ സെന്‍റര്‍ ആക്കി മാറ്റാനാണ് നിലവിലുള്ള തീരുമാനം. എന്നാല്‍, പഴയ ഉത്തരവ് മുറുകെപ്പിടിച്ച് ബ്ളഡ് ബാങ്ക് യാഥാര്‍ഥ്യമാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഏറെ കൊട്ടിഘോഷിക്കപ്പെട്ട് തെരഞ്ഞെടുപ്പിന് മുമ്പ് യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന കാരുണ്യ ഫാര്‍മസിയില്‍ ആവശ്യത്തിന് മരുന്നുകള്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ലഭിക്കാതായി. ക്ഷാമമുള്ള മരുന്നുകള്‍ ഉടന്‍ എത്തിക്കാന്‍ നടപടിയെടുക്കുമെന്ന് ആശുപത്രി വികസന സമിതി യോഗത്തില്‍ തീരുമാനമായെങ്കിലും നടപടിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.