മല്ലപ്പള്ളി: പഴമയുടെ പെരുമയും ആചാരത്തിന്‍െറ പിന്തുടര്‍ച്ചയും തൊട്ടുണര്‍ത്തുന്ന തെള്ളിയൂര്‍ വൃശ്ചികവാണിഭത്തിനു തെള്ളിയൂര്‍ക്കാവ് ഒരുങ്ങി. വൃശ്ചികം ഒന്നിന് ആരംഭിക്കുന്ന വാണിഭം ഒരാഴ്ച നീളും. തെള്ളിയൂര്‍ക്കാവ് ദേവീക്ഷേത്രത്തിനു സമീപത്തുള്ള ആല്‍ത്തറ മൈതാനിയില്‍ നടക്കുന്ന വാണിഭമേളയിലേക്ക് നാടിന്‍െറ നാനാഭാഗങ്ങളില്‍നിന്ന് ആയിരങ്ങള്‍ ഒഴുകിയത്തെും. ഗ്രാമീണകാര്‍ഷിക ഉപകരണങ്ങളുടെയും പരമ്പരാഗത ഗൃഹോപകരണങ്ങളുടെയും വന്‍ശേഖരം വില്‍പനക്കും പ്രദര്‍ശനത്തിനും എത്തും. പറ, നാഴി, ചങ്ങഴി, തൈര് ഉടയ്ക്കുന്ന മത്ത്, പിച്ചാത്തി, വെട്ടുകത്തി, ചിരവ, കല്‍ഭരണികള്‍, ആട്ടുകല്ല്, ഉലക്ക, ഉരല്‍, ഓട്,അലുമിനിയം, സ്റ്റീല്‍ ചെമ്പ് പാത്രങ്ങള്‍, ഇരുമ്പില്‍ തീര്‍ത്ത പണിയായുധങ്ങള്‍, തൂമ്പാക്കൈ, മഴുക്കൈ തുടങ്ങി സംഗീതോപകരണങ്ങള്‍വരെ വിപണനത്തിനായി എത്താറുണ്ട്. വിലപേശി വാങ്ങാമെന്നതാണ് പ്രധാന സവിശേഷത. ഐതിഹ്യത്തിന്‍െറയും വിശ്വാസത്തിന്‍െറയും നിഴലിലാണ് തെള്ളിയൂര്‍ വാണിഭത്തിന്‍െറ തുടക്കം. അവര്‍ണര്‍ക്ക് ക്ഷേത്രദര്‍ശനം നിഷേധിച്ചിരുന്ന കാലത്ത് തെള്ളിയൂര്‍ ഭഗവതിക്ക് നേര്‍ച്ചയും കാഴ്ചയും അര്‍പ്പിക്കാന്‍ ക്ഷേത്രം പുറംവേലിക്ക് അപ്പുറത്തുള്ള മൈതാനിയില്‍ ആണ്ടുതോറും ധാരാളംപേര്‍ തടിച്ചുകൂടിയിരുന്നു. കാര്‍ഷികോല്‍പന്നങ്ങളുടെ ഒരുഭാഗമാണ് ദേവിക്ക് സമര്‍പ്പിച്ചിരുന്നത്. അരയസമുദായത്തില്‍പെട്ട ആളുകള്‍ ഉണക്കസ്രാവാണ് സമര്‍പ്പിച്ചിരുന്നത്. ഉണക്കസ്രാവ് വ്യാപാരം ഇന്നും തെള്ളിയൂര്‍ വാണിഭത്തിന്‍െറ മാത്രം പ്രത്യേകതയാണ്. ക്ഷേത്രപ്രവേശന വിളംബരത്തോടുകൂടി അവര്‍ണര്‍ക്ക് ക്ഷേത്രത്തില്‍ കയറി ദര്‍ശനം നടത്തുന്നതിനുള്ള വിലക്ക് ഇല്ലാതായെങ്കിലും പഴയ ആചാരത്തിന്‍െറ സ്മരണക്കായി ഒട്ടേറെപ്പേര്‍ ഇന്നും വൃശ്ചികം ഒന്നിന് തെള്ളിയൂര്‍ക്കാവിലത്തെി പ്രത്യേക പന്തലില്‍ വഴിപാടുകള്‍ സമര്‍പ്പിച്ച് പ്രാര്‍ഥന നടത്താറുണ്ട്. പുലയ സമുദായത്തില്‍പെട്ട വിശ്വാസികള്‍ നെല്ലും കോഴിയും സമര്‍പ്പിക്കുന്നതോടെയാണ് വൃശ്ചികവാണിഭത്തിന്‍െറ ചടങ്ങുകള്‍ക്ക് തുടക്കമാകുന്നത്. ക്ഷേത്രക്കൊടിമരത്തിനു സമീപത്തെ ആനക്കൊട്ടിലില്‍ കുരുത്തോലപ്പന്തല്‍ ഒരുക്കി വെള്ളിവരമ്പ് വിരിച്ചാണ് ധാന്യസമര്‍പ്പണവും കോഴിപറത്തലും നടത്തുക. സ്ഥാനീയ അവകാശിയുടെ നേതൃത്വത്തില്‍ സമുദായ അംഗങ്ങളുടെ വിളിച്ചുചൊല്ലി പ്രാര്‍ഥനയും ഉണ്ടാകും. വൃശ്ചികം ഒന്നു മുതല്‍ 41ദിവസം നീളുന്ന കളമെഴുതിപ്പാട്ടും പാട്ടമ്പലത്തില്‍ ആരംഭിക്കും. വൃശ്ചിക വാണിഭത്തോടനുബന്ധിച്ച് തിരുവല്ല, ചെങ്ങന്നൂര്‍, മല്ലപ്പള്ളി ഡിപ്പോകളില്‍നിന്ന് കെ. എസ്.ആര്‍.ടി.സി തെള്ളിയൂര്‍ക്കാവിലേക്ക് പ്രത്യേക ബസ് സര്‍വിസ് ക്രമീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.