പത്തനംതിട്ട: ഹൃദയശസ്ത്രക്രിയക്ക് മൂന്നര വയസ്സുകാരി സുമനസ്സുകളുടെ സഹായം തേടുന്നു. ചെങ്ങന്നൂര്‍ മുളക്കുഴ പെരിങ്ങാല മൈലാമ പൊയ്കയില്‍ അജിത്കുമാര്‍-ദീപ്തി ദമ്പതികളുടെ മകള്‍ അഖിലയാണ് കനിവുതേടുന്നത്. ഹൃദയവാല്‍വിന്‍െറ തകരാറിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്. ഇപ്പോള്‍ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ. മൂന്നു മാസം മരുന്ന് കഴിച്ചശേഷം ഓപറേഷന്‍ നടത്താന്‍ നിര്‍ദേശിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍. ആദ്യം കോട്ടയം മെഡിക്കല്‍ കോളജിലും തുടര്‍ന്ന് തിരുവനന്തപുരം ശ്രീചിത്രയിലും ചികിത്സയിലായിരുന്നു. വലിയ തുക ഓപറേഷന് വേണ്ടിവരും. സുമനസ്സുകളുടെയും നാട്ടുകാരുടെയും സഹായം കൊണ്ടാണ് കുട്ടിക്ക് മരുന്നുകള്‍ വാങ്ങുന്നത്. കൂലിപ്പണിക്കാരനായ അജിത്കുമാര്‍ പണം കണ്ടത്തൊന്‍ കഴിയാതെ വിഷമിക്കുകയാണ്. ആരെങ്കിലും സഹായിക്കുമെന്ന് വിശ്വാസത്തിലാണ് കുടുംബം. പണം കണ്ടത്തൊന്‍ വാര്‍ഡ് മെംബറുടെയും മറ്റും നേതൃത്വത്തില്‍ നാട്ടില്‍ അഖില ചികിത്സാ സഹായ ഫണ്ട് ശേഖരണവും തുടങ്ങി. സിന്‍ഡിക്കേറ്റ് ബാങ്ക് ചെങ്ങന്നൂര്‍ ശാഖയില്‍ അക്കൗണ്ടും തുറന്നിരിക്കുകയാണ്. അക്കൗണ്ട് നമ്പര്‍: 41042200051615. IFSC Code: SYNB0004104. ഫോണ്‍: 9744951883.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.