സ്വകാര്യ ബസ് വയലില്‍ മറിഞ്ഞ് 17 പേര്‍ക്ക് പരിക്ക്

അടൂര്‍: നിറയെ യാത്രക്കാരുമായി എത്തിയ സ്വകാര്യ ബസ് നിയന്ത്രണംവിട്ട് വയലിലേക്ക് മറിഞ്ഞ് 17 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ആരുടേയും നില ഗുരുതരമല്ല. മണക്കാല - മാഞ്ഞാലി റൂട്ടില്‍ അന്തിച്ചിറ ഗുരുമന്ദിരത്തിന് തെക്കുഭാഗത്തെ വയലിലേക്കാണ് ബസ് മറിഞ്ഞത്. കരുനാഗപ്പള്ളിയില്‍നിന്ന് അടൂര്‍ വഴി കോന്നിയിലേക്ക് വര്‍ഷങ്ങളായി സര്‍വിസ് നടത്തിയിരുന്ന ദീപ ബസിന് പകരമായി താല്‍ക്കാലിക പെര്‍മിറ്റില്‍ ഓടിയ ലുലു എന്ന പേരിലുള്ള ബസാണ് അപകടത്തില്‍പ്പെട്ടത്. കരുനാഗപ്പള്ളിയില്‍നിന്ന് അടൂരിലേക്ക് വരുംവഴി തിങ്കളാഴ്ച വൈകീട്ട് ആറിനാണ് അപകടം. അമിതവേഗവും റോഡിന്‍െറ അശാസ്ത്രീയ നിര്‍മാണവും മഴയുമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റവരെ നാട്ടുകാരും പൊലീസും ചേര്‍ന്ന് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ഫയര്‍ഫോഴ്സും സ്ഥലത്തത്തെി. മറിഞ്ഞ വാഹനത്തിനടിയില്‍ ആരെങ്കിലും അകപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടത്തൊനായി ക്രയിന്‍ സഹായത്തോടെ വാഹനം ഉയര്‍ത്തി പരിശോധിച്ചു. ഇതിനെ തുടര്‍ന്ന് രണ്ടര മണിക്കൂറിലേറെ ഇതുവഴിയുള്ള വാഹനഗതാഗതം തടസ്സപ്പെട്ടു. അപകടത്തില്‍ പരിക്കേറ്റവര്‍: കുറുമ്പകര ചരുവിള പടിഞ്ഞാറ്റതില്‍ ബിനു (20), മാഞ്ഞാലി കൂനംപാലവിള ഗോപി (54), കടമ്പനാട് അജയമന്ദിരം സരസ്വതി (54), ഏഴംകുളം എലത്തിട്ട പുത്തന്‍വീട്ടില്‍ വാസുദേവന്‍ (70), മണക്കാല പനന്തിട്ട പടിഞ്ഞാറ്റതില്‍ സുമ സജീവ് (38), മാഞ്ഞാലി പാറവിള പുത്തന്‍ വീട്ടില്‍ ജോളി (38), മകന്‍ അക്സ (ഒമ്പത്), ബന്ധു പ്രയ്സന്‍ (17), മലങ്കാവ് ഉണ്ണിവിലാസത്ത് വിജയന്‍ (46), നെല്ലിമുകള്‍ ജോസ് ഭവനില്‍ ജോസ് (38), കൊടുമണ്‍ അങ്ങാടിക്കല്‍ വടക്ക് കാവില്‍ വീട്ടില്‍ അശ്വിനി (20), മാഞ്ഞാലി കൂനംപ്ളാവിള കൊച്ചുചെറുക്കന്‍ (56), കല്ലുകുഴി അജയമന്ദിരം സരസ്വതി (59), തേപ്പുപാറ അവഞ്ഞിയില്‍ കിഴക്കേക്കര ലിസി (45), അങ്ങാടിക്കല്‍ സൗത് കാവില്‍ ഹൗസില്‍ വിത്സണ്‍ (49), സാറമ്മ (69), മണക്കാല സ്വദേശി അനന്ദു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.