പത്തനംതിട്ട: ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും വാര്‍ഡുതല ശുചീകരണ സമിതി രൂപവത്കരിച്ചെന്ന് ഉറപ്പാക്കാനും ശുചീകരണ പ്രവര്‍ത്തനം ഊര്‍ജിതമാക്കാനും മഴക്കാലപൂര്‍വ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കലക്ടര്‍ എസ്. ഹരികിഷോറിന്‍െറ അധ്യക്ഷതയില്‍ പത്തനംതിട്ട സെന്‍റ് പീറ്റേഴ്സ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. മഴക്കാലപൂര്‍വ ശുചീകരണവും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും യോഗം ചര്‍ച്ച ചെയ്തു. പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് ജലസ്രോതസ്സുകള്‍ ശുചീകരിക്കും. കുടിവെള്ളത്തിന്‍െറ ഗുണനിലവാരം പരിശോധിക്കുന്നതിന് നടപടിയെടുക്കും. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് നടത്തും. സ്വകാര്യവ്യക്തിയുടെ ഭൂമിയില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍ 31ന് മുമ്പ് മുറിച്ചുമാറ്റണം. മരംവീണ് പൊതുജനങ്ങളുടെ ജീവനോ സ്വത്തിനോ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് ഉത്തരവാദി ബന്ധപ്പെട്ട ഭൂഉടമയായിരിക്കും. നഷ്ടപരിഹാരം ഭൂഉടമയില്‍നിന്ന് ഈടാക്കുമെന്നും കലക്ടര്‍ അറിയിച്ചു. പഞ്ചായത്ത് റോഡുകളുടെയും പഞ്ചായത്തിന്‍െറ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെയും സമീപം അപകടകരമായി നില്‍ക്കുന്ന മരങ്ങളുടെ ശിഖരങ്ങള്‍ ബന്ധപ്പെട്ട പഞ്ചായത്ത് അധികാരികള്‍ മുറിച്ചുനീക്കണം. സര്‍ക്കാര്‍ കെട്ടിടങ്ങളുടെയും സ്കൂളുകളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് എല്‍.എസ്.ജി.ഡി എന്‍ജിനീയര്‍മാര്‍ 31ന് മുമ്പ് പരിശോധന നടത്തി ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കണം. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, മുനിസിപ്പല്‍ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. തിരുവല്ല: മഴക്കാല പൂര്‍വശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇരവിപേരൂരില്‍ തുടക്കമായി. വാര്‍ഡുതല ശുചിത്വപരിപാലന കമ്മിറ്റികള്‍ പുന$സംഘടിപ്പിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതിന്‍െറ ഭാഗമായി പഞ്ചായത്തിലുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ രക്തപരിശോധന മുതലായ രേഖയില്ലാതെ എത്തിയവരെ സംബന്ധിച്ച വിവരങ്ങള്‍ പൊലീസിന് തൊഴില്‍ദാതാക്കള്‍ ഉടന്‍ നല്‍കണം. കൂടാതെ, ഇവരുടെ മതിയായ കക്കൂസ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയില്ളെങ്കില്‍ പിഴയും ഈടാക്കും. ക്യാമ്പിലെ അടിസ്ഥാന സൗകര്യങ്ങള്‍ പരിഹരിക്കാത്ത കെട്ടിട ഉടമകള്‍ക്കെതിരെ പിഴ ചുമത്തിയ ഇനത്തില്‍ 1.12 ലക്ഷം രൂപ ലഭിച്ചതായും പഞ്ചായത്ത് അറിയിച്ചു. ഹോട്ടല്‍, കോഴിക്കടകള്‍, കേറ്ററിങ് സ്ഥാപനങ്ങള്‍ എന്നിവക്ക് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇവയില്‍ മാലിന്യ നിര്‍മാര്‍ജന സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാത്തവരുടെ ലൈസന്‍സ് റദ്ദുചെയ്യാനും പിഴ ചുമത്താനും തീരുമാനിച്ചു. വാര്‍ഡ്തലത്തിലുള്ള ക്ളോറിനേഷന്‍, കൊതുകുനിവാരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയും നടന്നുവരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഗീത അനില്‍കുമാറിന്‍െറ അധ്യക്ഷതയില്‍കൂടിയ യോഗത്തില്‍ വൈസ് പ്രസിഡന്‍റ് അഡ്വ. രാജീവ് എന്‍ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് വിശദീകരിച്ചു. മഴക്കാലപൂര്‍വ ശുചീകരണത്തിനുള്ള ശുചിത്വമിഷന്‍ ഫണ്ട് അടിയന്തരമായി ലഭ്യമാക്കുമെന്ന് ജില്ലാ കോഓഡിനേറ്റര്‍ സുധാകരന്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.