പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ 71.37 ശതമാനം പോളിങ് രേഖപ്പെടുത്തി. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 68.22 ശതമാനമായിരുന്നു പോളിങ്. ഇത്തവണ 3.15 ശതമാനത്തിന്‍െറ വര്‍ധന ഉണ്ടായി. അടൂര്‍ മണ്ഡലത്തിലാണ് കൂടുതല്‍ പോളിങ് നടന്നത്, 74.31 ശ.മാ.. ആറന്മുളയില്‍ 70.48 ശതമാനവും റാന്നിയില്‍ 70.57 ശതമാനവും കോന്നിയില്‍ 72.5 ശതമാനവും തിരുവല്ലയില്‍ 69.48 ശതമാനവും രേഖപ്പെടുത്തി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോന്നിയില്‍ 72.05ഉം തിരുവല്ലയില്‍ 65.38ഉം റാന്നിയില്‍ 68.53ഉം ആറന്മുളയില്‍ 65.81ഉം അടൂരില്‍ 69.76ഉം ശതമാനമായിരുന്നു പോളിങ് രേഖപ്പെടുത്തിയത്. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 66.02 ശതമാനമായിരുന്നു പോളിങ്. തിരുവല്ലയില്‍ 63.38, റാന്നിയില്‍ 64.12, ആറന്മുളയില്‍ 64.91, കോന്നിയില്‍ 68.12, അടൂരില്‍ 68.14 എന്നിങ്ങനെയായിരുന്നു പോളിങ് ശ.മാ.. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 68.59 ശതമാനമായിരുന്നു രേഖപ്പെടുത്തിയത്. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ പോളിങ് ശ.മാ. 72.8 ആയിരുന്നു. മഴയെ അവഗണിച്ച് രാവിലെ മുതല്‍ മിക്ക ബൂത്തുകളിലും നീണ്ടനിര ദൃശ്യമായിരുന്നു. ആറന്മുള മണ്ഡലത്തിലെ ഓമല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ബൂത്തില്‍ രാവിലെ പത്തോടെ 22 ശ.മാ. പോളിങ് രേഖപ്പെടുത്തി. അടൂര്‍ മണ്ഡലത്തിലെ ഗവ. യു.പി സ്കൂളിലെ 81ാം നമ്പര്‍ ബൂത്തില്‍ ഉച്ചക്ക് 12ന് പോളിങ് ശ.മാ. 42 കടന്നു. ഇവിടുത്തെ മറ്റ് മൂന്നു ബൂത്തിലും 40 ശതമാനത്തിനു മുകളിലായിരുന്നു പോളിങ്. ഇടയാടിയിലെ ഗവ.എല്‍.പി സ്കൂളിലെ 24, 25 ബൂത്തുകളില്‍ 12 മണിക്ക് 42.11 ശ.മാ., 41.3 ശ.മാ. എന്നിങ്ങനെ പോളിങ് രേഖപ്പെടുത്തി. പന്തളം എന്‍.എസ്.എസ് എച്ച്.എസ്.എസിലെ വനിത പോളിങ് ബൂത്തില്‍ ഈ സമയം 46 ശതമാനമായിരുന്നു പോളിങ്. ആറന്മുളയിലെ 136ാം ബൂത്തില്‍ ഉച്ചയോടെ പോളിങ് 40 ശ.മാ. കടന്നു. കടമ്മനിട്ട ഗവ.എച്ച്.എസ്.എസിലെ 94ാം ബൂത്തില്‍ വൈകുന്നേരം മൂന്നോടെ പോളിങ് ശ.മാ. 63.5 ആയി. 96ാം ബൂത്തില്‍ 65.98 ശതമാനമായിരുന്നു പോളിങ്. വൈകുന്നേരം മൂന്നിന് 95ാം ബൂത്തില്‍ 63 ശ.മാ. വോട്ടില്‍ 53 ശതമാനവും ഉച്ചക്ക് മുമ്പായിരുന്നു രേഖപ്പെടുത്തിയത്. റാന്നിയിലെ പേഴുംപാറ ഡോ. പല്‍പു മെമ്മോറിയല്‍ യു.പി.എസിലെ ബൂത്തില്‍ രാവിലെ 11വരെ 35 ശ.മാ. വോട്ട് രേഖപ്പെടുത്തിയപ്പോള്‍ കോന്നിയിലെ മണിയാര്‍ ഹൈസ്കൂളില്‍ 37.4 ശ.മാ. പോളിങ് രേഖപ്പെടുത്തി. കോന്നി നീലിപ്പിലാവ് എല്‍.പി സ്കൂളില്‍ ഉച്ചക്ക് 12.30ഓടെ 61 ശ.മാ. വോട്ട് രേഖപ്പെടുത്തി. മാതൃക, ഹരിത പോളിങ് ബൂത്തായ കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വൈകുന്നേരം നാലുവരെ 65.35 ശ.മാ. പോളിങ്ങാണ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.