പത്തനംതിട്ട: രണ്ടു മാസം കാത്തിരുന്ന് നടത്തിയ കൊട്ടിക്കലാശത്തെ കുളിപ്പിച്ചു കിടത്തിയ പെരുമഴ ആരവമുയര്‍ത്തിയ പ്രഭാതത്തിലാണ് തിങ്കളാഴ്ച പോളിങ് തുടങ്ങിയതെങ്കിലും ജില്ലയില്‍ പോളിങ് ശതമാനത്തില്‍ വര്‍ധന. കഴിഞ്ഞതവണ 68.22 ശ.മാ. മാത്രമായിരുന്നെങ്കില്‍ അത് ഇത്തവണ 71.37ആയി വര്‍ധിച്ചു. രാവിലെ രണ്ടുമണിക്കൂറോളം മഴ ചെറുതായി ചാറി നിന്നത് ചിലയിടത്ത് വോട്ടിങ് മന്ദഗതിയിലാക്കിയെങ്കിലും മഴ മാറിനിന്നതോടെ ആവേശം വര്‍ധിച്ചു. ജില്ലയില്‍ പൊതുവെ സമാധാനപരമായിരുന്നു തെരഞ്ഞെടുപ്പ്. പലയിടത്തും ഇടക്കിടെ വൈദ്യുതി മുടങ്ങിയത് പോളിങ് തടസ്സപ്പെടുത്തി. മിക്ക ബൂത്തുകളിലും വെളിച്ചക്കുറവ് പ്രശ്നമായി. പല ഉദ്യോഗസ്ഥരും ലിസ്റ്റ് വായിച്ചെടുക്കാന്‍ തന്നെ ബുദ്ധിമുട്ടി. പെരുനാട് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംഘര്‍ഷാവസ്ഥയില്‍വരെ കാര്യങ്ങളത്തെി. നാലാം തവണയും ജനവിധി തേടുന്ന രാജു എബ്രഹാമിനെതിരെ ബി.ഡി.ജെ.എസ് ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തി എന്നുമാത്രമല്ല, എന്തുവില കൊടുത്തും എതിര്‍ക്കുക എന്ന നയമാണ് സ്വീകരിച്ചത്. അതിന്‍െറ ഭാഗമായി അവിടെ കാര്യങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. എന്നാല്‍, അത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അവസാനിച്ച ശേഷമാണ് സംഭവിച്ചത്. രാവിലെ രാജു എബ്രഹാമിനെതിരെ ലഘുലേഖ വിതരണം ചെയ്തത് കൈയോടെ പിടികൂടുകയും മൂന്ന് ബി.ഡി.ജെ.എസ് പ്രവര്‍ത്തകര്‍ പിടിയിലാകുകയും ചെയ്തിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് സമയത്ത് ഇതു സംബന്ധിച്ച് ഒരു സംഘര്‍ഷാവസ്ഥയുമുണ്ടായില്ല. എന്നാല്‍, പോളിങ് കഴിഞ്ഞ് ബി.ജെ.പി പ്രവര്‍ത്തകര്‍ ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. ജില്ലയില്‍ വയോധികര്‍ക്കും രോഗികള്‍ക്കും ഡോളി ഏര്‍പ്പെടുത്തിയതായിരുന്നു ഈ തെരഞ്ഞെടുപ്പിലെ പുതുമ. എട്ട് ബൂത്തുകളിലായിരുന്നു ഇത്. എന്നാല്‍, മലയോര മേഖലകളിലെല്ലാം പോളിങ് ബൂത്തുകളില്‍ നിരവധി പടികള്‍ കയറേണ്ടിവരുന്നത് പ്രായമായ വോട്ടര്‍മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇതിനെതിരെ പലയിടത്തും ജനം പ്രതികരിച്ചു. മണിമല ഹൈസ്കൂളിലെ ബൂത്തില്‍ നല്ല ജനപങ്കാളിത്തമായിരുന്നു. എന്നാല്‍, ഇവിടെ എത്തിപ്പെടാന്‍ ഓരോ വോട്ടറും വളരെ ബുദ്ധിമുട്ടി. റോഡില്‍നിന്ന് ഒരു കിലോമീറ്ററോളം കുത്തനെയുള്ള കയറ്റം കയറി വേണം പോളിങ് ബൂത്തിലത്തൊന്‍. ഓട്ടോ രണ്ടുപേരെ മാത്രമേ കയറ്റൂ. ഇവിടെ നിന്ന് നാല് കി.മീ. ദൂരെയുള്ള പത്താംബ്ളോക്കില്‍നിന്നുള്ള വോട്ടര്‍മാര്‍ നടന്നുവേണം ഇവിടെയത്തൊന്‍. അമിതചാര്‍ജും ഈടാക്കുന്നതായി വോട്ടര്‍മാര്‍ പറയുന്നു. ഇതേ അവസ്ഥയാണ് പേഴുമ്പാറ സ്കൂളിലും അട്ടച്ചാക്കല്‍ സെന്‍റ് ജോര്‍ജ് ഹയര്‍സെക്കന്‍ഡറി സ്കൂളിലും വെട്ടൂര്‍ ഗവ.എല്‍.പി സ്കൂളിലും സജ്ജീകരിച്ച ബൂത്തിലത്തൊന്‍. ഇക്കൊല്ലം സജ്ജീകരിച്ച ഹരിത ബൂത്തുകളും സ്ത്രീ സൗഹൃദബൂത്തുകളും കൗതുകമായി. ഹരിതബൂത്തുകളില്‍ അമ്മമാരായ വോട്ടര്‍മാര്‍ക്ക് കുഞ്ഞുങ്ങള്‍ക്ക് പാലുകൊടുക്കാനും നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് വീല്‍ചെയറും പ്രായമായവര്‍ക്ക് കാത്തിരിക്കാന്‍ പന്തലും കസേരയുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.