പത്തനംതിട്ട: വോട്ട് ചെയ്യാനായി പോളിങ് ബൂത്തിലേക്ക് ചെല്ലുന്ന സമ്മതിദായകന്‍ ഒന്നാം പോളിങ് ഓഫിസറുടെ അടുത്ത് ആദ്യം എത്തണം. സമ്മതിദായകന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡോ കമീഷന്‍ അംഗീകരിച്ചിട്ടുള്ള മറ്റ് രേഖകളോ നല്‍കണം. വോട്ടര്‍ സ്ളിപ്പുണ്ടെങ്കില്‍ അത് കാണിച്ചാല്‍ മതി. രേഖകളിലെ വിവരങ്ങള്‍ നോക്കിയശേഷം സമ്മതിദായകന്‍െറ ക്രമനമ്പറും മറ്റ് വിവരങ്ങളും ഒന്നാം പോളിങ് ഓഫിസര്‍ വിളിച്ചുപറയും. രേഖ സംബന്ധിച്ച തര്‍ക്കമില്ളെങ്കില്‍ വോട്ടര്‍ പട്ടികയില്‍ സമ്മതിദായകന്‍െറ വിവരം രേഖപ്പെടുത്തിയ സ്ഥാനത്ത് ഓഫിസര്‍ അടയാളമിടും. ശേഷം സമ്മതിദായകന്‍ രണ്ടാം പോളിങ് ഓഫിസറുടെ അടുത്ത് എത്തണം. വോട്ട് രജിസ്റ്ററില്‍ ക്രമനമ്പര്‍ രേഖപ്പെടുത്തി പോളിങ് ഓഫിസര്‍ സമ്മതിദായകന്‍െറ ഒപ്പോ, വിരലടയാളമോ വാങ്ങും. തുടര്‍ന്ന് സമ്മതിദായകന്‍െറ ഇടത് ചൂണ്ടുവിരലില്‍ നഖം മുതല്‍ മുകളിലോട്ട് വിരലിന്‍െറ ആദ്യമടക്കുവരെ മഷികൊണ്ട് അടയാളപ്പെടുത്തും. മഷി അടയാളം തുടച്ചുകളയാന്‍ പാടില്ല. ഇടത് കൈയില്ലാത്തവരാണെങ്കില്‍ വലതുകൈയിലെ ചൂണ്ടുവിരലില്‍ മഷി പതിക്കും. തുടര്‍ന്ന് സമ്മതിദായകന് വോട്ട് ചെയ്യുന്നതിനുള്ള സ്ളിപ് നല്‍കും. വോട്ടിങ് കമ്പാര്‍ട്ട്മെന്‍റില്‍ മറ്റാരും ഇല്ളെന്ന് ഉറപ്പാക്കിയശേഷം മൂന്നാം പോളിങ് ഓഫിസര്‍ വോട്ട് ചെയ്യാനായി സമ്മതിദായകനെ അനുവദിക്കും. വോട്ടുയന്ത്രത്തിലെ കണ്‍ട്രോള്‍ യൂനിറ്റിന്‍െറ സ്വിച്ച് പോളിങ് ഓഫിസര്‍ അമര്‍ത്തുമ്പോള്‍ ബാലറ്റ് യൂനിറ്റുകള്‍ വോട്ട് ചെയ്യാന്‍ സജ്ജമാകും. വോട്ട് ചെയ്യാനുദ്ദേശിക്കുന്ന സ്ഥാനാര്‍ഥിയുടെ പേരിനും ചിഹ്നത്തിനും നേരെയുള്ള ബട്ടണില്‍ വിരല്‍ അമര്‍ത്തി വോട്ട് രേഖപ്പെടുത്താം. വോട്ട് ചെയ്ത സ്ഥാനാര്‍ഥിയുടെ നേരെയുള്ളിടത്ത് ലൈറ്റ് തെളിയും. ബീപ് ശബ്ദം കേള്‍ക്കും. അപ്പോള്‍ വോട്ട് രേഖപ്പെടുത്തിയതായി കണക്കാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.