പന്തളം: കുറുന്തോട്ടയം പാലത്തിനായി നിര്‍മിച്ച അപ്രോച്ച് റോഡിന് ഉയരം കൂട്ടണമെന്ന ആവശ്യം ഉയരുന്നു. പാലം പൊളിക്കുമ്പോള്‍ വാഹനങ്ങള്‍ തിരിച്ചുവിടാനായിട്ടാണ് കരാറുകാരന്‍ പാലത്തിനുതാഴെ അപ്രോച്ച് റോഡ് നിര്‍മിച്ചത്. മഴ ശക്തമായി മുട്ടാര്‍ നീര്‍ച്ചാലില്‍ ജലം ഉയര്‍ന്നാല്‍ ഇപ്പോള്‍ നിര്‍മിച്ചിരിക്കുന്ന അപ്രോച്ച് റോഡിന് മുകളിലൂടെ ജലം ഒഴുകാനാണ് സാധ്യത. ഇപ്പോള്‍ മണ്ണിട്ട് പണിത താല്‍ക്കാലിക റോഡ് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. തോട്ടിലൂടെയുള്ള വെള്ളത്തിന്‍െറ ഒഴുക്ക് തടസ്സപ്പെടാതിരിക്കാനായി പൈപ്പുകളിട്ട് അതിനുമുകളില്‍ മണല്‍ച്ചാക്കടുക്കിയാണ് റോഡ് പണിതത്. മണ്ണിട്ട് റോഡിന്‍െറ നിരപ്പാക്കി ഉറപ്പിച്ചിരുന്നെങ്കിലും വെള്ളം കുത്തിയൊഴുകി മണ്ണ് ഒലിച്ച് തോട്ടിലേക്കിറങ്ങുകയായിരുന്നു. തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ പാലം പൊളിച്ച് പുതിയത് പണിയാനായിട്ടാണ് തീരുമാനം. പാലം പൊളിക്കുന്നതിനു മുന്നോടിയായി പാലത്തിലൂടെ പോകുന്ന ടെലിഫോണ്‍ ലൈനുകള്‍ മാറ്റേണ്ടതുണ്ട്. ഈ ജോലി തീര്‍ന്നാല്‍ മാത്രമേ പാലം പൊളിച്ചുനീക്കാന്‍ കഴിയൂ. ചെറിയ വാഹനങ്ങള്‍ കടത്തിവിടുവാനായാണ് താല്‍ക്കാലിക പാലം പണിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.