മല്ലപ്പള്ളി: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിലും കാറ്റിലും ഇടിമിന്നലിലും താലൂക്കിന്‍െറ മിക്ക പ്രദേശങ്ങളിലും കനത്ത നാശം. നിരവധി വീടുകള്‍ തകര്‍ന്നു. എഴുമറ്റൂര്‍ പഞ്ചായത്തില്‍ 16 വീടുകളും മല്ലപ്പള്ളി പഞ്ചായത്തില്‍ നാല് വീടുകളും കോട്ടാങ്ങല്‍ പഞ്ചായത്തില്‍ മൂന്ന് വീടുകളും കൊറ്റനാട്, പുറമറ്റം പഞ്ചായത്തുകളില്‍ രണ്ടും വീടുകള്‍ ഭാഗികമായി തകര്‍ന്നു. ചുങ്കപ്പാറ തുണ്ടുമുറിയില്‍ അസീസിന്‍െറ വീട്ടിലെ വയറിങ് പൂര്‍ണമായും ഇടിമിന്നലില്‍ കത്തിനശിച്ചു. മോട്ടോര്‍ ഉള്‍പ്പെടെയുള്ള വൈദ്യുതോപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. തൊട്ടിടയില്‍ ശാന്തമ്മ, കസച്ചുകുളം ജാനകി, തങ്കമ്മ ഓലിക്കല്‍, പെരുമ്പെട്ടിക്കല്‍ ഒ.എന്‍. രവി ഓലിക്കല്‍, പൊട്ടരിവിക്കല്‍ വി.ആര്‍. സുധാമണി, രാജു ജോര്‍ജ് ചെങ്ങഴിക്കുന്നേല്‍ തുടങ്ങിയവരുടെ വീടുകള്‍ കാറ്റില്‍ മരംവീണ് ഭാഗികമായി തകര്‍ന്നു. മിന്നലില്‍ നിരവധി വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരെല്ലാം തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായതിനാല്‍ കാര്യമായ കണക്കെടുപ്പ് നടത്താന്‍ കഴിഞ്ഞിട്ടില്ളെന്ന് അധികൃതര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.