സിദ്ധാര്‍ഥ് വര്‍മക്ക് ഏറെ സന്തോഷം; കുറച്ച് വിഷമം

പന്തളം: സിവില്‍ സര്‍വിസ് കടമ്പ കടന്നതില്‍ അതിയായ സന്തോഷമുണ്ടെങ്കിലും നൂറാം റാങ്കിലത്തൊത്തതിന്‍െറ വിഷമത്തിലാണ് സിദ്ധാര്‍ഥ് വര്‍മ (24). രണ്ടാം തവണയാണ് സിദ്ധാര്‍ഥ് സിവില്‍ സര്‍വിസില്‍ മാറ്റുരക്കുന്നത്. 2014 ല്‍ പ്രിലിമിനറി കടന്നെങ്കിലും ലക്ഷ്യത്തിലത്തൊനായിരുന്നില്ല. പിന്നെ ജോലിയുപേക്ഷിച്ചുള്ള കഠിനാദ്ധ്വാനം സിദ്ധാര്‍ഥിനെ 584ാം റാങ്കിലത്തെിച്ചു. വടക്കേ ഇന്ത്യയില്‍ ആറാം ക്ളാസുവരെ പഠിച്ചശേഷമാണ് നാട്ടിലത്തെി പഠനം തുടര്‍ന്നത്. പ്ളസ് ടുവരെ പന്തളം എമിനന്‍സ് പബ്ളിക് സ്കൂളില്‍ പഠനം. 10ാം ക്ളാസില്‍ 93 ഉം പ്ളസ്ടുവിന് 90.2 ഉം ശതമാനം മാര്‍ക്കുനേടി. സിവില്‍ എന്‍ജിനീയറിങ്ങിന് തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍ പഠിച്ച് 91 ശതമാനം മാര്‍ക്ക് നേടി. പത്തനംതിട്ടയില്‍ സ്വകാര്യ സ്ഥാപനത്തിലുണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് തിരുവനന്തപുരത്തുനിന്ന് പഠിച്ചാണ് 584ാം റാങ്കിലത്തെിയത്. ഗ്രഫില്‍ ഉദ്യോഗസ്ഥനായിരുന്ന പന്തളം കൊട്ടാരം കുടുംബാംഗം കുളനട കൈപ്പുഴ തപസ്യയില്‍ പരേതനായ പി.എന്‍. കൃഷ്ണവര്‍മയുടെയും തുമ്പമണ്‍ സെന്‍റ് ജോണ്‍സ് സ്കൂള്‍ അധ്യാപിക ആശാലത വര്‍മയുടെയും ഏക മകനാണ് സിദ്ധാര്‍ഥ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.