കോന്നി: കേരളം ക്രമസമാധാനനിലയില്‍ പുറകോട്ടുപോയതായി ബി.ജെ.പി ദേശീയ വക്താവ് മീനാക്ഷി ലേഖി എം.പി. കോന്നി മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥി അശോക്കുമാറിന്‍െറ തെരഞ്ഞെടുപ്പ് പ്രചാരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മീനാക്ഷിലേഖി. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് പെരുമ്പാവൂരില്‍ ദലിത് യുവതി ജിഷ പീഡനത്തിരയായി കൊല്ലപ്പെട്ടത്. ഇവര്‍ അനുഭവിക്കുന്ന ദുരിതത്തില്‍ നിരവധിതവണ ജനപ്രതിനിധികളോട് പരാതി പറഞ്ഞെങ്കിലും പരിഹാരം കണ്ടത്തൊന്‍ കഴിഞ്ഞിട്ടില്ല. ഇത്തരത്തിലുള്ള ജനപ്രതിനിധികളെയാണോ നമ്മള്‍ തെരഞ്ഞെടുത്ത് വിടേണ്ടത്. നിരവധി കേസുകളില്‍ കോടതികളില്‍നിന്ന് വധശിക്ഷാവിധികള്‍ വരുമ്പോള്‍ അതിനെതിരെ ലേഖനങ്ങള്‍ എഴുതുന്നവരാണ് ഇവിടുത്തെ ബുദ്ധിജീവികള്‍. ജിഷയുടെ മരണത്തോടെ ഈ കുട്ടിയുടെ അമ്മയുടെ കൈത്താങ്ങാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്നും മീനാക്ഷി ലേഖ പറഞ്ഞു. ബി.ജെ.പി മണ്ഡലം പ്രസിഡന്‍റ് ജി. മനോജ് അധ്യക്ഷത വഹിച്ചു. മേജര്‍ രവി ആമുഖ പ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.