പത്തനംതിട്ട: തുമ്പമണ്‍ മാമ്പിലാലിയില്‍ അങ്കണവാടിയുടെ പുറത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നുവയസ്സുകാരനെ തെരുവുനായ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പിച്ച സംഭവത്തില്‍ സര്‍ക്കാര്‍ 25,000 രൂപ നഷ്ടപരിഹാരം നല്‍കി. സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശിയുടെ ഉത്തരവിന്‍െറ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. തുക കുഞ്ഞിന്‍െറ മാതാവിന് നല്‍കിയതായി കലക്ടര്‍ ഹരികിഷോര്‍ കമീഷനെ അറിയിച്ചു. അങ്കണവാടി അധ്യാപിക തുമ്പമണ്‍ മാമ്പിലാലി മലപ്പുറത്ത് കിഴക്കതില്‍ മഹേശ്വരിയുടെ മകന്‍ ആദര്‍ശിനാണ് 2015 മേയ് 30ന് തലക്കും കണ്ണിനും നായയുടെ കടിയേറ്റത്. അങ്കണവാടി വര്‍ക്കറുടെ തുച്ഛമായ ശമ്പളം മാത്രമാണ് കുടുംബത്തിന് ആശ്രയം. മൂന്നുമാസം അവധിയെടുത്താണ് മകനെ പരിപാലിച്ചത്. പരിക്ക് ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജിലാണ് ചികിത്സ നടത്തിയത്. സംഭവം സംബന്ധിച്ച് തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് സമര്‍പ്പിച്ച വിശദീകരണം കമീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി തള്ളിക്കളഞ്ഞിരുന്നു. അങ്കണവാടി ഹെല്‍പറായ അമ്മയുടെ അശ്രദ്ധ കാരണമാണ് കുഞ്ഞിനെ നായ കടിച്ചതെന്നായിരുന്നു വിശദീകരണം. കുട്ടികളെ ഉറക്കേണ്ട സമയത്ത് ഉറക്കാതിരുന്നതു കാരണമാണ് നായ കടിച്ചതെന്നും പഞ്ചായത്തിന്‍െറ വിശദീകരണത്തിലുണ്ടായിരുന്നു. ഉത്തരവാദിത്തമില്ലാത്ത രീതിയിലാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്നും കമീഷന്‍ അഭിപ്രായപ്പെട്ടു. അതേസമയം, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ നല്‍കിയ റിപ്പോര്‍ട്ട് ഉപകാരപ്രദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.