വടശ്ശേരിക്കര: മലയോര മേഖലയില്‍ വ്യാപകമാകുന്ന അശാസ്ത്രീയ കുഴല്‍ക്കിണര്‍ നിര്‍മാണം പരിസ്ഥിതി ഭീഷണി സൃഷ്ടിക്കുന്നതായി ആശങ്ക. വേനല്‍ കടുത്തതോടെ കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന മലയോര മേഖലയില്‍ പാരിസ്ഥിതിക മാനദണ്ഡങ്ങള്‍ പാലിക്കാതെ എല്ലാ വീട്ടിലും കുഴല്‍ക്കിണറുകള്‍ നിര്‍മിക്കുന്നത് പരമ്പരാഗത ജലസ്രോതസ്സുകളെ നശിപ്പിച്ച് രൂക്ഷമായ ജലപ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് പരിസ്ഥിതി സ്നേഹികളുടെയും മറ്റും വിലയിരുത്തല്‍. വരള്‍ച്ച ഏറുകയും കുടിവെള്ള പദ്ധതികള്‍ നോക്കുകുത്തികളാകുകയും ചെയ്യുന്ന അവസരം മുതലാക്കിയാണ് ഇതരസംസ്ഥാനങ്ങളില്‍ നിന്നത്തെുന്ന ബോര്‍വെല്‍ നിര്‍മാതാക്കള്‍ നാട്ടിലെ ഏജന്‍റുമാര്‍ വഴി വന്‍തുക ഈടാക്കി ഭൂജലനിയമങ്ങളെ കാറ്റില്‍പറത്തി നാടുനീളെ കുഴല്‍ക്കിണര്‍ കുത്തുന്നത്. ഗ്രാമങ്ങളിലും നഗരങ്ങളിലും കുഴല്‍ക്കിണര്‍ നിര്‍മിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങളും നിയമങ്ങളുമൊക്കെ ഉണ്ടെങ്കിലും വരള്‍ച്ചാകാലമത്തെുമ്പോള്‍ ഏജന്‍റുമാരുടെ കൈമടക്കിനുമുന്നില്‍ നിയമം കണ്ണടക്കും. കുഴല്‍ക്കിണര്‍ കുത്തുന്നതിന് ഭൂജല വകുപ്പിന്‍െറയും പഞ്ചായത്തിന്‍െറയുമൊക്കെ അനുമതി മുന്‍കൂര്‍ വാങ്ങിയിരിക്കണമെന്നാണ് നിലവിലെ നിയമം. എന്നാല്‍, ഭൂജലവകുപ്പ് വിഷയത്തില്‍ ഇടപെടുകയോ കൃത്യമായ മാനദണ്ഡങ്ങള്‍ പുറപ്പെടുവിക്കുകയോ ചെയ്യാത്തതുകൊണ്ട് നാട്ടുകാര്‍ കുടിവെള്ളത്തിനായി കുഴല്‍ക്കിണര്‍ നിര്‍മിക്കുമ്പോള്‍ കണ്ണടക്കുകയാണ് പഞ്ചായത്തുകളുടെ പതിവെന്ന് പറയുന്നു. ഓരോ വര്‍ഷവും കൂടുതല്‍ ഏജന്‍റുമാരും യന്ത്രങ്ങളും ഈ മേഖലയിലേക്ക് കടന്നുവരുന്നതിനാല്‍ ഒരേ വാര്‍ഡില്‍ തന്നെ നൂറിലധികം കുഴല്‍ക്കിണറുകളുള്ള പ്രദേശങ്ങളുമുണ്ട്. ഇതിനുപുറമെയാണ് കുടിവെള്ള പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ഉപയോഗശൂന്യമായ നൂറുകണക്കിന് കുഴല്‍ക്കിണറുകളും. ശാസ്ത്രീയ മാനദണ്ഡങ്ങള്‍ പാലിക്കാതെ നിര്‍മിക്കുന്ന കുഴല്‍ക്കിണറുകള്‍ വ്യാപകമായതോടെ പരമ്പരാഗത ജലസ്രോതസ്സുകളും നീര്‍ച്ചാലുകളും പലയിടത്തും അപ്രത്യക്ഷമായി. ഉപരിതല ജലസ്രോതസ്സുകള്‍ മലിനപ്പെടുന്നതും ഇല്ലാതകുന്നതും വന്‍ ജലദൗര്‍ലഭ്യത്തിന് കാരണമാകുമെന്നും കുഴല്‍ക്കിണറുകള്‍ വ്യാപകമാകുന്നതോടെ ഭൂമിക്കടിയിലെ ജലസമ്പത്ത് അനിയന്ത്രിതമായി ഉള്‍വലിയുകയും അതുവഴി ഭൂമിയിലെ പച്ചപ്പും ജീവനും അപകടത്തിലാകുമെന്നും പരിസ്ഥിതി വിദഗ്ധര്‍ വിലയിരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.