മലയോര മേഖലയില്‍ ഗ്യാസ് ഏജന്‍സി ഉപഭോക്താക്കളെ വലക്കുന്നു

വടശ്ശേരിക്കര: ഗ്യാസ് ഏജന്‍സി ഉപഭോക്താക്കളെ വലക്കുന്നതായി പരാതി. സ്വകാര്യ ഗാസ് എജന്‍സിയുടെ പെരുനാട് ഒൗട്ട്ലെറ്റിനു കീഴിലുള്ള ഉപഭോക്താക്കളാണ് യഥാസമയം ഗ്യാസ് ലഭിക്കാതെ ബുദ്ധിമുട്ടുന്നത്. പെരുനാടിന്‍െറ കിഴക്കന്‍ മേഖലയിലും നാറാണംമൂഴി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലും ആഴ്ചയില്‍ ഒരിക്കല്‍ മാത്രമാണ് വിതരണത്തിനായി വാഹനം എത്തുന്നത്. ഇടക്കുവെച്ച് ഗ്യാസ് ബുക്ചെയ്താല്‍ ലോഡുമായി വണ്ടി വന്നാല്‍പോലും വിതരണം ചെയ്യില്ല. അത്തരം ആവശ്യക്കാര്‍ അത്തിക്കയത്തെ ഗോഡൗണില്‍പോയി രാവിലെ എട്ടിനും ഒമ്പതിനും ഇടക്ക് ഗ്യാസ് വാങ്ങണം എന്നാണു നിര്‍ദേശം. എന്നാല്‍, ഇവിടെ ഗോഡൗണ്‍ 10ന് മാത്രമേ തുറക്കുന്നുള്ളൂവെന്നും പറയപ്പെടുന്നു. ദൂരസ്ഥലങ്ങളില്‍നിന്ന് വാഹനം പിടിച്ച് അത്തിക്കയത്തത്തെുമ്പോഴാണു പ്രവര്‍ത്തന സമയം പരിഷ്കരിച്ചതായി അറിയിക്കുക. ഉപഭോക്താക്കള്‍ ഏജന്‍സിയുടെ നമ്പറില്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കില്ളെന്ന പരാതിയും വ്യാപകമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.