റാന്നി: ആഴ്ചയില്‍ നാലു ദിവസം കഷ്ടിച്ചു വൈദ്യുതിയുണ്ട്. രണ്ടു ദിവസം പ്രഖ്യാപിത വൈദ്യുതി മുടക്കം. ഒരു ദിവസം അപ്രഖ്യാപിത വൈദ്യുതി തടസ്സവും. വൈദ്യുതിയുള്ള നാലു ദിവസമാകട്ടെ ഇടവേളകളിലെ വൈദ്യുതി തടസ്സം മൂലമുള്ള പ്രതിസന്ധിയും. താലൂക്കിലെ വിവിധ വൈദ്യുതി സെക്ഷനുകള്‍ക്ക് കീഴില്‍ നാട്ടുകാര്‍ അനുഭവിക്കുന്ന ദുരിതമാണിത്. റാന്നി 110 കെ.വി, പെരുനാട് 33 കെ.വി വൈദ്യുതി സബ്സ്റ്റേഷനുകളില്‍നിന്നാണ് താലൂക്കിലെ ഒട്ടു മിക്ക പ്രദേശങ്ങളിലും വൈദ്യുതി എത്തുന്നത്. ഇപ്പോള്‍ രാത്രിയെന്നോ പകലെന്നോ ഇല്ലാതെയാണ് വൈദ്യുതി പോകുന്നത്. ചൊവ്വാഴ്ച പകല്‍ മുഴുവന്‍ താലൂക്കിലെ മിക്ക പ്രദേശങ്ങളിലും വൈദ്യുതി ഇല്ലാത്ത സ്ഥിതിയായിരുന്നു. അതിനു തലേ രാത്രിയാകട്ടെ ഒരു മഴയോടെ നിലച്ചതാണ് വൈദ്യുതിബന്ധം. രാവിലെ കുറേ നേരത്തേക്ക് വൈദ്യുതിയുണ്ടായിരുന്നെങ്കിലും പിന്നീട് ഇല്ലാതായി. മഴക്കാലമായാല്‍ വൈദ്യുതി ഇല്ലാതിരിക്കുന്ന അവസ്ഥയാണുള്ളത്. ഇന്ന് വൈദ്യുതി ഉണ്ടായിരിക്കില്ല എന്ന് അറിയിപ്പ് കൊടുത്താല്‍ പിന്നീട് എപ്പോഴെങ്കിലും വന്നാല്‍ മതിയെന്ന അവസ്ഥയാണ്. വൈദ്യുതി ബില്‍ അടക്കാന്‍ ഒരു ദിവസം വൈകുമ്പോള്‍ കട്ട് ചെയ്യാന്‍ ഓടിയത്തെുന്നവര്‍ ഈ മാസത്തില്‍ എത്ര ദിവസം മുടങ്ങാതെ വൈദ്യുതി നല്‍കാനായി എന്ന കണക്കുകൂടി സൂക്ഷിക്കണമെന്ന് ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ മാസം പതിവില്‍ കവിഞ്ഞ് വന്‍തുകയാണ് മിക്ക ഉപഭോക്താക്കള്‍ക്കും വൈദ്യുതി ബില്ല് വന്നത്. ഇത്തവണത്തെ ബില്‍ തുക അല്‍പം കൂടുതലാണെന്ന് വീടുകളില്‍ മീറ്റര്‍ നോക്കി ബില്‍ നല്‍കാന്‍വന്ന മീറ്റര്‍ റീഡര്‍മാര്‍ പറഞ്ഞതായി പല ഉപഭോക്താക്കളും പറയുന്നു. എന്തിനാണ് തുക കൂട്ടിയതെന്ന് അവര്‍ക്കും അറിയില്ല. യഥേഷ്ടം തുക കൂട്ടി വൈദ്യുതി ചാര്‍ജ് ഈടാക്കുമ്പോഴാണ് മിക്കപ്പോഴും വൈദ്യുതി നല്‍കാതെ ഉപഭോക്താക്കളോടുള്ള വൈദ്യുതി വകുപ്പിന്‍െറ പകല്‍കൊള്ള.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.