സുഹൃത്തിനെ വെട്ടിയയാള്‍ അറസ്റ്റില്‍

പന്തളം: സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്കുതര്‍ക്കം വെട്ടില്‍ കലാശിച്ചു. പന്തളം ഉളനാട് ജങ്ഷനിലാണ് കഴിഞ്ഞ 15ന് ഉളനാട് ചിറക്കരോട്ട് വീട്ടില്‍ ബിനോയ് രാഘവന്‍ (36)സുഹൃത്തായ വാലില്‍ വീട്ടില്‍ ബിന്‍സി ജോയിയെ മുഖത്ത് വെട്ടി പരിക്കേല്‍പിച്ചത്. ബിനോയിയും ബിന്‍സിയും തമ്മില്‍ 15ന് രാത്രി ഒമ്പതിന് ഉളനാട് ജങ്ഷനില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയും ഉന്തിലും തള്ളിലും കലാശിക്കുകയായിരുന്നു. ഈ സമയം ഓട്ടോ ഡ്രൈവറായ ബിനോയ് തന്‍െറ ഓട്ടോയില്‍ കരുതിയിരുന്ന വടിവാളുപയോഗിച്ച് ബിന്‍സിയെ വെട്ടുകയായിരുന്നു. പരിക്കേറ്റ ബിന്‍സി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തത്തെുടര്‍ന്നാണ് ബിനോയിയെ വടിവാള്‍ സഹിതം ശനിയാഴ്ച പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ അടൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.