വായനയുടെ വസന്തമൊരുക്കി വിദ്യാര്‍ഥികള്‍

പത്തനംതിട്ട: വായനദിന വാരാഘോഷത്തിന്‍െറ സമാപനത്തോടനുബന്ധിച്ച് തിരുവല്ല എസ്.സി.എസ്.എച്ച്.എസ്.എസിലെ വിദ്യാര്‍ഥികള്‍ തയാറാക്കിയ കൈയെഴുത്ത് മാസികകള്‍ ശ്രദ്ധേയമായി. ശംഖൊലി, കിളികൊഞ്ചല്‍, പ്രതിധ്വനി, ഉഷസ്സ്, ജ്വാല തുടങ്ങിയ വൈവിധ്യമേറിയ 22 കൈയെഴുത്ത് മാസികകളാണ് വിദ്യാര്‍ഥികള്‍ തയാറാക്കിയിട്ടുള്ളത്. ഇതിനൊപ്പം വായനദിന വാരാഘോഷത്തിന്‍െറ സമാപന വേദിയില്‍ പ്രദര്‍ശിപ്പിച്ച അക്ഷരമരങ്ങളും വേറിട്ട ആശയാവിഷ്കാരമായി. മഹാന്മാരുടെ വചനങ്ങളും പുസ്തകങ്ങളിലെ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കി വിദ്യാര്‍ഥികള്‍ വരച്ച ചിത്രങ്ങളും മനോഹരമായ കവിതകളും അക്ഷരമരത്തിന്‍െറ ചില്ലകളെ അലങ്കരിച്ചു. നല്ല ഗ്രന്ഥം നന്മയുടെ പരിധിയില്ലാത്ത ചക്രവാളമാണ് -ഗാന്ധിജി, വായനപോലെ ചെലവു കുറഞ്ഞ മറ്റൊരു വിനോദമില്ല. അതില്‍നിന്നുണ്ടാകുന്ന ആനന്ദംപോലെയും മറ്റൊന്നില്ല -ലേഡി മോണ്‍ ടേഗ്, സാമ്രാജ്യാധിപനായിരുന്നില്ളെങ്കില്‍ ഒരു ഗ്രന്ഥശാലയുടെ സൂക്ഷിപ്പുകാരനാകാനായിരുന്നു എനിക്കിഷ്ടം -നെപ്പോളിയന്‍ തുടങ്ങിയ വചനങ്ങള്‍ അക്ഷരമരത്തില്‍ ഉള്‍പ്പെടുത്തിയതിലൂടെ വായനയുടെ പ്രാധാന്യം വിദ്യാര്‍ഥികള്‍ എത്രമാത്രം തിരിച്ചറിഞ്ഞിരിക്കുന്നു എന്നതു വ്യക്തമാക്കുന്നു. എസ്.സി.എസ്.എച്ച്.എസ.്എസിലെ അധ്യാപിക ശിമോനി ഏബലാണ് വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കിയത്. വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച വഞ്ചിപ്പാട്ട്, നാടന്‍പാട്ട്, വായനഗാനം, ബൈബ്ള്‍, ഗീത, ഖുര്‍ആന്‍ പാരായണം, ശാസ്ത്ര വിജ്ഞാന കൗതുക വാര്‍ത്താ അവതരണം എന്നിവ വായനവാര സമാപന സമ്മേളനത്തെ അര്‍ഥപൂര്‍ണമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.