കണ്‍സെഷന്‍ അട്ടിമറിച്ചവര്‍ക്കെതിരെ വിദ്യാര്‍ഥികള്‍ നിവേദനം നല്‍കി

പത്തനംതിട്ട: കണ്‍സെഷന്‍ അവകാശങ്ങള്‍ അട്ടിമറിച്ചവര്‍ക്കെതിരെ വിദ്യാര്‍ഥികള്‍ കലക്ടര്‍ക്ക് നിവേദനം നല്‍കി. റഗുലര്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് സ്ഥാപന മേലധികാരി നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡിന്‍െറ അടിസ്ഥാനത്തിലും സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് യൂനിഫോമിന്‍െറ അടിസ്ഥാനത്തിലും കണ്‍സെഷന്‍ നല്‍കിവന്ന സ്ഥിതി അട്ടിമറിച്ച് കഴിഞ്ഞ രണ്ടു വര്‍ഷമായി നടത്തിവരുന്ന നടപടിക്കെതിരെ വിദ്യാര്‍ഥി കണ്‍സെഷന്‍ സംരക്ഷണ സമിതി ആഭിമുഖ്യത്തിലാണ് കാതോലിക്കേറ്റ് കോളജിലെ വിദ്യാര്‍ഥികള്‍ ആര്‍.ടി ഓഫിസിന് മുന്നില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ച് കലക്ടര്‍, ആര്‍.ടി.ഒ എന്നിവര്‍ക്ക് നിവേദനം നല്‍കിയത്. സ്റ്റുഡന്‍റ്സ് ട്രാവല്‍സ് ഫെസിലിറ്റി കമ്മിറ്റിയുടെ മിനുട്സ് തിരുത്തിയാണ് വിദ്യാര്‍ഥി വിരുദ്ധ നടപടി കൈക്കൊണ്ടതെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. കണ്‍സെഷന്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ജൂലൈ ഒന്നിന് സ്റ്റുഡന്‍റ്സ് ട്രാവല്‍ ഫെസിലിറ്റി മീറ്റിങ് വിളിച്ചു കൂട്ടാമെന്ന് കലക്ടര്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ തിരികെ മടങ്ങിയത്. ജുതിന്‍ രാജീവന്‍, വൈ. അനുരാഗ്, ആന്‍സി പ്രിന്‍സ്, ഷാജിന, ബിപിന്‍ സദാശിവന്‍, ശരത്കുമാര്‍, റിന്‍റു ബെന്നി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.