പത്തനംതിട്ട: ജില്ലയിലെ ശിശുസംരക്ഷണ സ്ഥാപനങ്ങളില്‍ കഴിയുന്ന അനാഥരായ കുട്ടികള്‍ക്ക് കുടുംബാന്തരീക്ഷത്തില്‍ വളരുന്നതിനുള്ള നിയമപരമായ അവകാശം സംരക്ഷിക്കുന്നതിന് ദത്തിന് യോഗ്യരായ മുഴുവന്‍ പേരെയും നിയമപരമായി ദത്ത് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിന്‍െറ ആഭിമുഖ്യത്തില്‍ കലക്ടര്‍ എസ്. ഹരികിഷോറിന്‍െറ അധ്യക്ഷതയില്‍ ശിശു സംരക്ഷണ സ്ഥാപന മേധാവികളുടെയും സംസ്ഥാന അഡോപ്ഷന്‍ റിസോഴ്സ് ഏജന്‍സിയുടെ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്ത് 570ഓളം പേര്‍ കുട്ടികളെ ദത്തെടുക്കാന്‍ അപേക്ഷിച്ചിട്ടുണ്ട്. 60ല്‍ താഴെ കുട്ടികള്‍ മാത്രമാണ് ദത്ത് നല്‍കുന്നതിന് യോഗ്യരായിട്ടുള്ളത്. ജില്ലയില്‍ സര്‍ക്കാറിന്‍െറ പിന്തുണയോടെ ദത്ത് കേന്ദ്രം ആരംഭിക്കാന്‍ താല്‍പര്യമുള്ള സന്നദ്ധ സംഘടനകള്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റുമായി ബന്ധപ്പെടണം. ഫോണ്‍: 04682319998. സ്റ്റേറ്റ് അഡോപ്ഷന്‍ ഏജന്‍സി പ്രോഗ്രാം ഓഫിസര്‍ സിസിലി, ജില്ലാ ചൈല്‍ഡ് പ്രട്ടക്ഷന്‍ ഓഫിസര്‍ എ.ഒ അബീന്‍, ജില്ലാ സാമൂഹികനീതി ഓഫിസര്‍ എസ്. അജീഷ്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്സന്‍ സൂസമ്മ മാത്യു, നിഷ മാത്യു എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.