കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡ് നിര്‍മാണം എം.എല്‍.എ വിലയിരുത്തി

പത്തനംതിട്ട: കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡ് നിര്‍മാണം ഈ രീതിയില്‍ തുടര്‍ന്നാല്‍ പണി പൂര്‍ത്തിയാകാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്ന് വിലയിരുത്തല്‍. നിര്‍മാണം നടക്കുന്ന കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡില്‍ കഴിഞ്ഞ ദിവസം വീണ ജോര്‍ജ് എം.എല്‍.എ സന്ദര്‍ശനം നടത്തി. നിര്‍മാണം നടക്കുന്ന ഇവിടെ ഈ സമയം ജോലിക്കുണ്ടായിരുന്നത് എട്ടു തൊഴിലാളികള്‍ മാത്രം. തുടര്‍ന്ന് കരാറുകാരനെ എം.എല്‍.എ ഫോണില്‍ വിളിച്ച് കര്‍ശന നിര്‍ദേശം നല്‍കി. എത്രയും പെട്ടെന്ന് നിര്‍മാണം പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ടു. അടുത്ത മാസം ആദ്യവാരം നിര്‍മാണപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട അവലോകനത്തിന് മന്ത്രി എ.കെ. ശശീന്ദ്രന്‍ എത്തുമെന്നും എത്രയും പെട്ടെന്ന് നിര്‍മാണം പൂര്‍ത്തിയാക്കി യാത്രാ ക്ളേശത്തിന് പരിഹാരമുണ്ടാക്കുമെന്നും എം.എല്‍.എ പറഞ്ഞു. തകര്‍ന്നു തരിപ്പണമായ സ്വകാര്യ ബസ്സ്റ്റാന്‍ഡില്‍ യാത്രക്കാര്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. സി.പി.എം ഏരിയ കമ്മിറ്റി അംഗം അഡ്വ. ടി. സക്കിര്‍ ഹുസൈന്‍, കെ.എസ്.ആര്‍.ടി.സി ഇ.എ എംപ്ളോയീസ് സംസ്ഥാന സെക്രട്ടറി ജി. ഗിരീഷ്കുമാര്‍ എന്നിവരും എം.എല്‍.എയുടെ ഒപ്പം ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.