മാനദണ്ഡം ലംഘിച്ചുള്ള സ്ഥലംമാറ്റം പ്രതിഷേധാര്‍ഹം– ബാബു ജോര്‍ജ്

പത്തനംതിട്ട: ജില്ലയില്‍ മാനദണ്ഡം ലംഘിച്ച് വ്യാപകമായി സര്‍ക്കാര്‍ ജീവനക്കാരെ എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്ഥലംമാറ്റുന്നതില്‍ യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ ബാബു ജോര്‍ജ് പ്രതിഷേധിച്ചു. സഹകരണ വകുപ്പ്, ഡി.ഡി.പി, തിരുവല്ല വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജില്ലാ ട്രഷറി, റവന്യൂ വകുപ്പ് തുടങ്ങിയ ഓഫിസുകളില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സ്ഥലംമാറ്റം നടത്തിയിരിക്കുന്നത്. പ്രതിപക്ഷ രാഷ്ട്രീയ പകപോക്കലാണ് ഇപ്പോള്‍ നടക്കുന്നത്. സ്കൂള്‍ തുറന്ന അവസരത്തില്‍ കിലോമീറ്ററുകള്‍ ദൂരത്തേക്കാണ് പലരെയും സ്ഥലംമാറ്റിയിരിക്കുന്നത്. സഹകരണ വകുപ്പില്‍ വികലാംഗയായ ജീവനക്കാരിയെ ആനിക്കാട് സഹകരണ ബാങ്കിലേക്കാണ് സ്ഥലംമാറ്റിയതിന്‍െറ മനോദു$ഖത്തില്‍ അവരുടെ ഭര്‍ത്താവ് മാനസിക സമ്മര്‍ദത്തെ തുടര്‍ന്ന് മരണമടഞ്ഞ സാഹചര്യം ഖേദകരമാണ്. തിരഞ്ഞുപിടിച്ച് യു.ഡി.എഫ് പ്രവര്‍ത്തകരായ ജീവനക്കാരെ സ്ഥലംമാറ്റുകയാണെങ്കില്‍ യു.ഡി.എഫ് ശക്തമായ പ്രക്ഷേഭം സംഘടിപ്പിക്കും. തങ്ങളുടേതല്ലാത്ത കാരണത്താല്‍ പിരിച്ചുവിട്ട എന്‍.ആര്‍.എച്ച്.എം ജീവനക്കാരെ ഹൈകോടതി വിധിയുണ്ടായിട്ടും തിരിച്ചെടുക്കാത്തത് അനീതിയും നിയമനിഷേധവുമാണെന്നും യു.ഡി.എഫ് കണ്‍വീനര്‍ ബാബു ജോര്‍ജ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.