കോഴഞ്ചേരി: കോയിപ്രം പഞ്ചായത്തിന്‍െറ അധീനതയിലുള്ള പുല്ലാട് ചന്തയിലെ മത്സ്യ വിപണന കേന്ദ്രത്തിന്‍െറ നിര്‍മാണപ്രവര്‍ത്തനം പാതിവഴിയില്‍. മാര്‍ക്കറ്റ് രണ്ടുതട്ടായിട്ടാണ്. ഇതില്‍ താഴത്തെ തട്ടില്‍ കിഴക്ക് ഭാഗത്താണ് മത്സ്യവ്യാപാരം നടന്നിരുന്നത്. ബാക്കി ഭാഗത്ത് ഇറച്ചി വ്യാപാരമാണ്. വെറുംനിലത്ത് തട്ടുകള്‍ സ്ഥാപിച്ച് തുറസ്സായ സ്ഥലത്തായിരുന്നു മത്സ്യ വിപണനം നടത്തിയിരുന്നത്. ഇവിടെ ഫിഷറീസ് വകുപ്പ് സഹകരണത്തോടെ മത്സ്യ മാര്‍ക്കറ്റിന് പ്രത്യേകം കെട്ടിടം പണിയാന്‍ പദ്ധതിയിട്ടു. ഫിഷറീസ് വകുപ്പ് നിര്‍ദേശിക്കുന്ന തരത്തില്‍ നിര്‍മാണം നടത്തുമ്പോള്‍ അടങ്കല്‍ തുക 20 ലക്ഷം രൂപ നല്‍കുന്നതാണ് പദ്ധതി. എന്നാല്‍, നിര്‍മാണ ഘട്ടത്തില്‍ ഫിഷറീസ് വകുപ്പിന്‍െറ നിര്‍ദേശങ്ങള്‍ അവഗണിക്കപ്പെട്ടു. കെട്ടിടത്തിന്‍െറ സ്ട്രെക്ചര്‍ മാത്രമേ എത്തിയുള്ളൂ. തറയും തൂണുകളില്‍ കോണ്‍ക്രീറ്റ് മേല്‍ക്കൂരയും മാത്രമായി അവശേഷിക്കുന്നു. ഇതിന്‍െറ നിര്‍മാണത്തിന് ഏകദേശം 10 ലക്ഷം രൂപയോളം ചെലവായിട്ടുണ്ടെന്ന് പറയുന്നു. ഈ പണം ഫിഷറീസ് വകുപ്പിന്‍െറ നിര്‍ദേശം തള്ളിയതുകൊണ്ട് നല്‍കില്ല എന്ന് ഫിഷറീസ് വകുപ്പ്. ഈ പണം പഞ്ചായത്ത് തനതുഫണ്ടില്‍നിന്ന് നല്‍കിയിരിക്കുകയാണ്. ബാക്കി നിര്‍മാണം നടത്താന്‍ അടുത്തസാമ്പത്തിക വര്‍ഷംവരെ കാത്തിരിക്കേണ്ടി വരും. ചുരുക്കത്തില്‍ മത്സ്യമാര്‍ക്കറ്റിന്‍െറ നിര്‍മാണം നീളുമെന്ന് അര്‍ഥം. ഇപ്പോള്‍ മത്സ്യമാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത് ചന്തയുടെ മുകളിലത്തെ തട്ടില്‍ പടിഞ്ഞാറ് ഭാഗത്ത് വീതി കുറഞ്ഞ സ്ഥലത്താണ്. ഇതിന്‍െറ കിഴക്കേ ഭാഗത്താണ് പച്ചക്കറി മൊത്തക്കച്ചവടം നടക്കുന്നത്. തമിഴ്നാട്ടില്‍നിന്നത്തെുന്ന വലിയ ലോറികളും പച്ചക്കറി ചില്ലറ വില്‍പനക്കാര്‍ കൊണ്ടുവരുന്ന വാഹനങ്ങളുംകൊണ്ട് ഈ ഭാഗത്ത് വലിയ ഞെരുക്കമാണ് അനുഭവപ്പെടുന്നത്. മത്സ്യ വിപണനം നടക്കുന്ന ഭാഗത്ത് പൊതുകിണറുണ്ട്. ഇതിന്‍െറ കല്‍ക്കെട്ടിലാണ് ഒരു കൂട്ടര്‍ മത്സ്യക്കച്ചവടം നടത്തുന്നത്. അവിടെ നിന്ന് വരുന്ന മലിന ജലം പടിഞ്ഞാറോട്ടു ചരിവുള്ള റോഡിലേക്ക് ഒഴുകിയത്തെുന്നുണ്ട്. ഇത് ഉപഭോക്താക്കള്‍ക്കും ഇതര കച്ചവടക്കാര്‍ക്കും ബുദ്ധിമുണ്ടാക്കുന്നു. മത്സ്യ ക്കച്ചവടം കഴിഞ്ഞാല്‍ ഈ ഭാഗത്ത് ശുചീകരണപ്രവര്‍ത്തനങ്ങളൊന്നും നടത്തുന്നില്ല. ഇത് ഏറെ ബുദ്ധിമുട്ടിലാക്കുന്നു. മഴക്കാലം ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ വ്യാപിക്കുന്ന കാലഘട്ടമായതിനാല്‍ അധികൃതര്‍ ജാഗ്രത പാലിക്കണമെന്ന് നാട്ടുകാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.