കൊതിയൂറും ചക്കക്ക് തമിഴ്നാട്ടില്‍ പൊന്നുംവില

കോന്നി: കൊതിയൂറും തേന്‍ ചക്കകള്‍ക്ക് ഇതരസംസ്ഥാനത്ത് പൊന്നുംവില. ഗ്രാമങ്ങളില്‍ പ്രിയമുള്ള വരിക്കച്ചക്കയും കൂഴച്ചക്കയും തമിഴ്നാട്ടിലെ വിവിധ മാര്‍ക്കറ്റുകളില്‍ വന്‍തോതിലാണ് വിറ്റഴിയുന്നത്. തേന്‍ ചക്കകള്‍ വന്‍തോതില്‍ കായ്ക്കുന്ന കോന്നിയുടെ മണ്ണില്‍നിന്നാണ് ചക്ക കൂടുതലായും തമിഴ്നാട്ടിലേക്ക് പോകുന്നത്. തമിഴ്നാട്ടില്‍നിന്ന് വലിയ സംഘങ്ങളായത്തെി ചെറിയ സംഘങ്ങളായി തിരിഞ്ഞ് വീടുകളിലത്തെി ചക്കക്ക് വില പറയുന്നു. ഇത് പഴുത്ത് നിലത്തുവീഴുന്ന അവസ്ഥ ഒഴിവാക്കാന്‍ വീട്ടുകാര്‍ പറയുന്ന വിലയ്ക്ക് ചക്കയും കിട്ടും. വലുപ്പമനുസരിച്ച് വരിക്കച്ചക്കക്ക് 10 മുതല്‍ 20 രൂപ വരെയാണ് വില. കൂഴച്ചക്കക്ക് അഞ്ചുരൂപയില്‍ കൂടുതല്‍ ലഭിക്കില്ല. ഒരു ഞെടുപ്പില്‍ നില്‍ക്കുന്ന ചക്കകള്‍ കൂട്ടിക്കെട്ടിയശേഷം അറുത്ത് താഴേക്ക് കയര്‍ ഉപയോഗിച്ച് കെട്ടിയിറക്കിയാണ് പതിവ്. തമിഴ്നാട്ടില്‍ എത്തിയാല്‍ ചക്ക രാജാവാകും. ചുളുവിലയ്ക്ക് കേരളത്തില്‍നിന്ന് വാങ്ങി തമിഴ്നാട്ടില്‍ എത്തുന്ന ചക്കച്ചുളക്ക് അഞ്ചുരൂപ മുതലാണ് കച്ചവടക്കാര്‍ വാങ്ങുന്നത്. കിലോക്ക് 20 മുതല്‍ 50 രൂപവരെ ഈടാക്കുന്നുണ്ട്. തമിഴ്നാട്ടിലെ ചെങ്കോട്ടയിലും തെങ്കാശിയിലും ചക്കയുടെ കച്ചവടത്തിനു മാത്രമായി പ്രത്യേക തെരുവുണ്ട്. തമിഴ്നാട്ടില്‍ സന്ധ്യകഴിഞ്ഞാല്‍ ഉന്തുവണ്ടിയില്‍ വരിക്കച്ചക്കയുടെയും കൂഴച്ചക്കയുടെയും ചുളകള്‍ പ്രത്യേകം തരം തിരിച്ച് വില്‍പന നടത്തുന്ന നൂറുകണക്കിന് തൊഴിലാളികളുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.