മണ്ണെടുപ്പ് ചോദ്യം ചെയ്ത വീട്ടമ്മക്ക് മര്‍ദനമേറ്റു

ചെങ്ങന്നൂര്‍: മുളക്കുഴ അരീക്കരയില്‍ മണ്ണെടുപ്പ് തടഞ്ഞ വീട്ടമ്മയെ മാഫിയാസംഘം വഴിയില്‍ തടഞ്ഞ് നിര്‍ത്തി ആക്രമിച്ചതായി പരാതി. ഒരാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. മാഫിയ സംഘത്തിലെ പ്രധാനി മാവേലിക്കര സ്വദേശി സുനിലിനെതിരെയാണ് കേസെടുത്തത്. അരീക്കര വള്ളിക്കാല തെക്കേതില്‍ ബി.ജെ. സോമന്‍െറ ഭാര്യ രാധാമണിയാണ്(53) മാഫിയയുടെ ആക്രമണത്തിന് ഇരയായത്. ചൊവ്വാഴ്ച വൈകീട്ട് ഏഴു മണിയോടെയാണ് സംഭവം. പനിപിടിപെട്ട പേരക്കുട്ടിയുമായി രാധാമണി ആശുപത്രിയിലേക്ക് പോകാന്‍ റോഡില്‍ ഇറങ്ങിയപ്പോള്‍ വാഹനം കുറുകെ വെച്ച് എട്ടംഗ സംഘം രാധാമണിയെ തടഞ്ഞുനിര്‍ത്തി. വാഹനം വഴിയില്‍നിന്നും മാറ്റാന്‍ ആവശ്യപ്പെട്ടതോടെ രാധാമണിയെ സംഘം വളഞ്ഞുവെച്ച് മര്‍ദിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ രാധാമണിയെ ചെങ്ങന്നൂര്‍ ഗവ.ആശുപത്രിയിലും പിന്നീട് മുളക്കുഴയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വലക്കടവുംപാട്ട് മണ്ണുമടയിലെ മണ്ണെടുപ്പ് നാട്ടുകാര്‍ ചേര്‍ന്ന് തടഞ്ഞതുമായി ബന്ധപ്പെട്ടാണ് ആക്രമണം നടന്നത്. വിലക്ക് ലംഘിച്ചും മണ്ണെടുപ്പ് തുടര്‍ന്നതിനാല്‍ കഴിഞ്ഞ ദിവസം രാധാമണിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ ചേര്‍ന്ന് മണ്ണെടുപ്പ് തടസ്സപ്പെടുത്തിയിരുന്നു. ജെ.സി.ബി ഉപയോഗിച്ചുള്ള മണ്ണെടുപ്പിനത്തെുടര്‍ന്ന് വേനല്‍കാലത്ത് സമീപത്തെ കിണറുകളില്‍ വെള്ളം വറ്റിയിരുന്നു. ഭൂമിക്കടിയിലെ ടെലിഫോണ്‍ കേബ്ളുകള്‍ വരെ മണ്ണെടുപ്പിനത്തെുടര്‍ന്ന് മുറിഞ്ഞു പോകുകയും വൈദ്യുതി പോസ്റ്റ് ചരിയുകയും ചെയ്തിട്ടുണ്ട്. നാട്ടുകാരുടെ ശക്തമായ എതിര്‍പ്പും പരാതിയും ഉണ്ടായതിനത്തെുടര്‍ന്ന് മണ്ണെടുപ്പ് സ്റ്റേ ചെയ്തിരുന്നു. തുടര്‍ന്ന് സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ രാധാമണിക്കും കുടുംബത്തിനു നേരെ മാഫിയ പലതവണ വധ ഭീഷണി മുഴക്കിയിരുന്നു. ആശുപത്രിയില്‍ കഴിയുന്ന രാധാമണിയില്‍നിന്നും പൊലീസ് മൊഴിയെടുത്തു. ആക്രമണത്തില്‍ പങ്കാളികളായ മറ്റുള്ളവരെയും ഉടന്‍ പിടികൂടുമെന്ന് അന്വേഷണസംഘം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.