ചിറ്റാര്‍: വന്യമൃഗങ്ങളെ പേടിയാണെങ്കിലും അഖിലേഷും സുബിനും പഠനം മുടക്കാന്‍ തയാറല്ല. ചിറ്റാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഒമ്പതാംക്ളാസില്‍ പഠിക്കുന്ന ഇവര്‍ ഉള്‍പ്പെടെ 15ഓളം കുട്ടികളാണ് മണ്‍പിലാവ് കൊടുംകാടും താണ്ടി കാല്‍നടയായി ചിറ്റാര്‍ സ്കൂളില്‍ എത്തുന്നത്. മണ്‍പിലാവ് വില്ലൂന്നിപ്പാറ ആറാട്ടുകുടുക്ക ഗ്രാമത്തിലെ കുട്ടികള്‍ മെച്ചപ്പെട്ട പഠനത്തിനായാണ് ചിറ്റാര്‍ സ്കൂളിലത്തെുന്നത്. രണ്ട് കിലോമീറ്റര്‍ കൊടുംകാട്ടിലൂടെ കാല്‍നടയായാണ് ദിവസവും യാത്ര. പുലിയുടെയും കാട്ടാനയുടെയും കാട്ടുപന്നികളുടെയും സാന്നിധ്യമുള്ള പാതയില്‍ പകല്‍ സമയങ്ങളില്‍പോലും വന്യമൃഗങ്ങളുടെ സാന്നിധ്യമുണ്ട്. പലപ്പൊഴും കാട്ടുപന്നികൂട്ടത്തിന്‍െറ മുന്നില്‍പ്പെടാറുണ്ടെന്ന് കുട്ടികള്‍ പറയുന്നു. കാല്‍നടയായി യാത്രക്കാര്‍ വന്യമൃഗങ്ങളുടെ ആക്രമങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. വനത്തിലൂടെ ചിറ്റാറിലത്തെുന്ന കുട്ടികള്‍ തിരികെ വീട്ടില്‍ എത്തുന്നതുവരെ രക്ഷാകര്‍ത്താക്കള്‍ ആധിയാണ്. അടുത്തിടെയാണ് പാത പൂട്ടുകട്ട വിരിച്ച് സഞ്ചാരയോഗ്യമാക്കിയത്. കുട്ടികള്‍ക്ക് കാടുതാണ്ടാതെ എട്ടുകിലോമീറ്റര്‍ അധികമായി കാല്‍നടയായി സഞ്ചരിച്ച് വയ്യാറ്റുപുഴയില്‍ എത്തി സ്കൂളിലത്തൊം. എട്ടുകിലോമീറ്റര്‍ അധികം സഞ്ചരിക്കേണ്ടതിനാല്‍ ഈ മാര്‍ഗം സ്വീകരിക്കാനാവില്ല. ബസ് സര്‍വിസ് അനുവദിച്ചാല്‍ പ്രദേശവാസികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രയോജനകരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.