അച്ചന്‍കോവിലാറ്റില്‍ ചാടിയ മധ്യവയസ്കനെ കാണാതായി

കോന്നി: അച്ചന്‍കോവിലാറ്റില്‍ ചാടിയ മധ്യവയസ്കനെ കാണാതായി. അച്ചന്‍കോവിലാറ്റിലെ മുരിങ്ങമംഗലം സഞ്ചായത്തുകടവിന്‍െറ പാലത്തില്‍നിന്ന് ചാടിയ ആളെയാണ് കാണാതായത്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. കെ.എല്‍-03 ഇസെഡ് 8093 നമ്പര്‍ ഇരുചക്രവാഹനത്തിലത്തെിയ മധ്യവയസ്കന്‍ ഇരുചക്രവാഹനം നിര്‍ത്തിയശേഷം പാലത്തിന്‍െറ കൈവരിയില്‍നിന്ന് 60 അടി താഴ്ചയിലേക്ക് ചാടുകയായിരുന്നു. ഈ സമയം അച്ചന്‍കോവിലാറിന്‍െറ തീരത്തുനിന്ന യുവാക്കള്‍ അഗ്നിശമനസേനയെയും കോന്നി പൊലീസിനെയും വിവരം അറിയിച്ചു. ആറ്റില്‍ ചാടിയ ആള്‍ സഞ്ചരിച്ച ഇരുചക്രവാഹനം കോന്നി കൈതക്കര പൂവള്ളി മുരുപ്പേല്‍ രാധാകൃഷ്ണപിള്ള (56) യുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പാലത്തില്‍നിന്നും ആറ്റിലേക്ക് ചാടിയ ഭാഗത്തുനിന്നും 20 മീറ്റര്‍വരെ ഒഴുകിയത്തെിയതായി കണ്ടവരുണ്ട്. എന്നാല്‍, ഭജനമഠകടവിന്‍െറ ഭാഗത്ത് ആറിന് കുറുകെ ഡി.ആര്‍ കെട്ടിയിട്ടുള്ളതിനാല്‍ ഈ ഭാഗത്ത് ശക്തമായ ഒഴുക്കായതിനാല്‍ തിരച്ചില്‍ ദുഷ്കരമാണ്. വൈകുന്നേരം 6.30ഓടെ തിരച്ചില്‍ നിര്‍ത്തി. രാത്രി വൈകിയും കണ്ടത്തെിയിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.