പന്തളം: എം.സി റോഡിനരികില്‍ കുളനടമുതല്‍ പന്തളം ചിത്ര ആശുപത്രി ഭാഗങ്ങളിലുള്ള വഴിയരികിലെ വാഹന പാര്‍ക്കിങ് അപകടം വരുത്തുന്നു. റോഡിന്‍െറ ഇരുഭാഗങ്ങളിലുമാണ് വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത്. കുളനട ടി.ബി ജങ്ഷന്‍ മുതല്‍ പഞ്ചായത്ത് ഹൈസ്കൂള്‍ കവലരരെയും പന്തളം നഗരകേന്ദ്രത്തിലുമാണ് വാഹനങ്ങള്‍ നിയന്ത്രണമില്ലാതെ നിര്‍ത്തിയിടുന്നത്. എപ്പോഴും നല്ല തിരക്കുള്ള ടി.ബി കവലയില്‍ ആറന്മുള റോഡില്‍നിന്നത്തെുന്ന വാഹനങ്ങളും എം.സി റോഡിലെ വാഹനങ്ങളും തിരിച്ചുവിടുവാന്‍ പൊലീസ് പാടുപെടുന്നു. ട്രാഫിക് ഐലന്‍ഡില്ലാത്തതിനാല്‍ വാഹനങ്ങള്‍ തോന്നുംവിധമാണ് പോകുന്നത്. കുളനടയില്‍ ഡ്യൂട്ടിയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടെങ്കിലും പലപ്പോഴും ഫലപ്രദമല്ല. വൈകുന്നേരം നാലുമുതല്‍ എട്ടുവരെയാണ് ഇവിടെ കൂടുതല്‍ തിരക്കനുഭവപ്പെടുന്നത്. കുളനടക്ക് സമീപം സ്വകാര്യ ആശുപത്രിക്കു മുന്‍വശത്തെ പാര്‍ക്കിങ്ങും അപകടം പെരുകാന്‍ കാരണമാകുന്നു. കഴിഞ്ഞമാസം റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കവേ ഒരു വിദ്യാര്‍ഥിനി വാഹനമിടിച്ച് മരിച്ചത് ഇവിടെയാണ്. ആശുപത്രിയും തിരക്കുമുണ്ടായിട്ടും ഇവിടെ വേഗത നിയന്ത്രണോപാധികളില്ല. നഗരകേന്ദ്രത്തിലും അനധികൃത പാര്‍ക്കിങ് നിയന്ത്രിക്കാന്‍ സംവിധാനമില്ല. പൊലീസിന്‍െറ സേവനം പൊലീസ് എയ്ഡ് പോസ്റ്റിന് സമീപം മാത്രമാകുന്നതായി പരാതി ഉയരുന്നു. എം.സി റോഡില്‍ ചിത്ര ജങ്ഷന്‍വരെ വ്യാപാരസ്ഥാപനങ്ങളില്‍ എത്തുന്ന വാഹനങ്ങള്‍ റോഡില്‍ പാര്‍ക്ക് ചെയ്യുന്നതും പലപ്പോഴും ഗതാഗതക്കുരുക്കിനു കാരണമാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.