അടൂര്‍: പേര് പ്രാഥമികാരോഗ്യകേന്ദ്രം. പക്ഷേ, പ്രാഥമിക സൗകര്യമൊന്നും ഇവിടെയില്ളെന്നു മാത്രം. കടമ്പനാട് പി.എച്ച്.സിക്കാണ് ഈ ദുര്‍ഗതി. പനിബാധിതരുടെ എണ്ണം കൂടുകയും രണ്ടുപേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും രോഗികള്‍ കൂടുകയും ചെയ്തിട്ടും ഇവിടെ ആവശ്യത്തിന് ഡോക്ടര്‍മാരില്ല. കെട്ടിടങ്ങള്‍ ജീര്‍ണാവസ്ഥയിലാണ്. ദിനേന 300ഓളം രോഗികളാണ് ചികിത്സ തേടിയത്തെുന്നത്. മൂന്നു ഡോക്ടര്‍മാരുടെ തസ്തികയാണുള്ളതെങ്കിലും ഒരു ഡോക്ടറാണ് നിലവിലുള്ളത്. മണ്ണടി, തൂവയൂര്‍, കടമ്പനാട്, നെല്ലിമുകള്‍, കൊല്ലം ജില്ലയിലെ എടക്കാട്, പോരുവഴി, ഏഴാംമൈല്‍, ഐവര്‍കാല തുടങ്ങിയ പ്രദേശത്തുനിന്ന് ധാരാളം രോഗികളത്തെുന്ന ഇവിടെ ഡോക്ടര്‍മാരുടെ കുറവ് രോഗികളെ ദുരിതപ്പെടുത്തുകയാണ്. ഒരു നഴ്സും ഒരു ഫാര്‍മസിസ്റ്റും മാത്രമാണുള്ളത്. ഒരാള്‍ അവധിയെടുത്താല്‍ കേന്ദ്രത്തിന്‍െറ പ്രവര്‍ത്തനംതന്നെ അവതാളത്തിലാകും. ചാര്‍ജ് മെഡിക്കല്‍ ഓഫിസര്‍ക്ക് ഞായറാഴ്ച എത്തേണ്ടതില്ലാത്തതിനാല്‍ ഇവിടെ ഞായറാഴ്ചയത്തെുന്ന രോഗികളെ നോക്കാനാളില്ല. ഒ.പി പ്രവര്‍ത്തിക്കുന്ന പുതിയ കെട്ടിടത്തില്‍ ഈര്‍പ്പമിറങ്ങി ബലക്ഷയത്തിലാണ്. രോഗികള്‍ ചീട്ടെഴുതിക്കുന്നതിന്‍െറ മുകള്‍ഭാഗം കോണ്‍ക്രീറ്റുകള്‍ അടര്‍ന്നുപോയിട്ടുണ്ട്. പുതിയ കെട്ടിടത്തോടു ചേര്‍ന്ന് ടോയ്ലറ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പൂര്‍ണമായി ഉപയോഗിക്കാന്‍ പറ്റാത്തത് രോഗികളെയും ജീവനക്കാരെയും വലക്കുന്നു. ജീവനക്കാരുടെയും ഒഴിവുകള്‍ നികത്തണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് കമ്മിറ്റി കലക്ടര്‍ക്കും ഡി.എം.ഒക്കും കത്ത് നല്‍കിയെങ്കിലും നടപടിയായില്ല. ഹോസ്പിറ്റല്‍ മാനേജ്മെന്‍റ് കമ്മിറ്റി, താലൂക്ക് വികസന സമിതി യോഗങ്ങളിലെല്ലാം ആശുപത്രിയുടെ പ്രവര്‍ത്തനം ഊര്‍ജസ്വലമാക്കാന്‍ തീരുമാനമെടുത്ത് പിരിയാറുണ്ടെങ്കിലും ഒന്നും സംഭവിക്കാറില്ല. ഇവിടെ വര്‍ഷങ്ങള്‍ക്കു മുമ്പ് നിലച്ച കിടത്തിച്ചികിത്സ പുനരാരംഭിക്കാന്‍ ഇനിയും നടപടിയായില്ല. രോഗികളെ കിടത്തിച്ചികിത്സിക്കാന്‍ വാര്‍ഡ് നിര്‍മിച്ചിട്ടുണ്ടെങ്കിലും വെറുതെ കിടക്കുകയാണ്. കിടക്കകള്‍ തുരുമ്പെടുത്തു നശിക്കുന്നു. 20 പേരെ കിടത്തിച്ചികിത്സിക്കാനുള്ള സംവിധാനമാണ് ഇവിടെ ഒരുക്കിയിരുന്നത്. ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തത് കിടത്തിച്ചികിത്സ പുനരാരംഭിക്കാന്‍ തടസ്സമായി. കിടത്തിച്ചികിത്സ ആരംഭിക്കണമെങ്കില്‍ ഡോക്ടര്‍മാര്‍ക്കു താമസിക്കാനുള്ള ക്വാര്‍ട്ടേഴ്സ് നിര്‍മിക്കണം. ലബോറട്ടറി സംവിധാനത്തിന് മുറികള്‍ സജ്ജീകരിച്ചെങ്കിലും ഉപകരണങ്ങള്‍ ലഭ്യമാക്കിയിട്ടില്ല. എന്‍.ആര്‍.എച്ച്.എമ്മില്‍നിന്നാണ് ഉപകരണങ്ങള്‍ എത്തിക്കേണ്ടത്. കിടത്തിച്ചികിത്സ ആരംഭിക്കണമെങ്കില്‍ എട്ടു ഡോക്ടര്‍മാരെയെങ്കിലും നിയോഗിക്കേണ്ടി വരും. ഏഴ് സ്റ്റാഫ് നഴ്സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, ഗ്രേഡ് ഒന്ന്, ഗ്രേഡ് രണ്ട് ജീവനക്കാര്‍ എന്നിവരെയും നിയമിക്കേണ്ടിവരും. നിലവില്‍ ഒ.പി മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളു. പുതിയ കെട്ടിടം മഴയത്ത് ചോര്‍ന്നൊലിക്കും. 2007ലാണ് കെട്ടിടം നിര്‍മിച്ചത്. സന്ധ്യ കഴിഞ്ഞാല്‍ ആശുപത്രി പരിസരം സാമൂഹിക വിരുദ്ധകേന്ദ്രമായി മാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.