പത്തനംതിട്ട: ജില്ലയില്‍ കാലവര്‍ഷം ശക്തമായി. വ്യാഴാഴ്ചയും ജില്ലയുടെ എല്ലാ ഭാഗത്തും ശക്തമായ മഴയാണ് ലഭിച്ചത്. പകലും രാത്രിയും മഴ തുടരുകയായിരുന്നു. ജില്ലയിലെ അണക്കെട്ടുകളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ശബരിഗിരി പദ്ധതിയുടെ മേഖലകളില്‍ ശക്തമായ മഴയും കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ചു. മണിയാര്‍ റിസര്‍വോയറിലേക്കുള്ള ഒഴുക്ക് വര്‍ധിച്ചതോടെ ഏതുസമയത്തും ഷട്ടര്‍ തുറക്കാനുള്ള സാധ്യതയുണ്ട്. പമ്പ, കക്കാട് നദീതീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. മഴക്കൊപ്പമുള്ള കാറ്റ് പല സ്ഥലങ്ങളിലും മരങ്ങള്‍ ഒടിഞ്ഞുവീണ് ഗതാഗത-വൈദ്യുതി തടസ്സങ്ങള്‍ ഉണ്ടാക്കുന്നു. കിഴക്കന്‍ മേഖലകളിലാണ് കൂടുതല്‍ പ്രശ്നങ്ങള്‍. ശക്തമായ മഴ തുടര്‍ന്നാല്‍ കിഴക്കന്‍ മേഖലകളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകുമെന്ന് ഭീതിയുണ്ട്. മലയോര മേഖലകളിലുള്ള കുടുംബങ്ങള്‍ ആശങ്കയിലാണ്. താഴ്ന്ന സ്ഥലങ്ങളില്‍ ചളിവെള്ളം കെട്ടിനില്‍ക്കുന്നത് ഗുരുതര പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. പാടശേഖരങ്ങളില്‍ ഒഴുക്ക് തടസ്സപ്പെട്ട് വെള്ളം കെട്ടിക്കിടക്കുകയാണ്. റോഡുകളില്‍ ഓടകള്‍ അടഞ്ഞ് മലിനജലം ഒഴുകിപ്പോകാന്‍ കഴിയാത്തത് കച്ചവടത്തെയും ബാധിച്ചിട്ടുണ്ട്. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ചളിവെള്ളം കടകള്‍ക്കുള്ളിലേക്ക് തെറിക്കുന്നത് വ്യാപാരികളെയും പ്രതിസന്ധയിലാക്കി. മിക്ക റോഡുകളും തകര്‍ന്ന് കുഴികളില്‍ ചളിവെളളം നിറഞ്ഞു. പത്തനംതിട്ട, കോഴഞ്ചേരി ബസ് സ്റ്റാന്‍ഡുകള്‍ തകര്‍ന്ന് മലിനജലം കെട്ടിക്കിടക്കുന്നത് യാത്രക്കാര്‍ക്ക് ഏറെ വലക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.