പത്തനംതിട്ട: ജില്ലയില്‍ ഇത്തവണ ഒന്നാംക്ളാസില്‍ പ്രവേശം നേടിയ കുട്ടികളുടെ എണ്ണത്തില്‍ കുറവ്. 6335 കുട്ടികളാണ് ഇത്തവണ പ്രവേശം നേടിയത്. എന്നാല്‍, കഴിഞ്ഞവര്‍ഷം ഇത് 6529 ആയിരുന്നു. ഇത്തവണ സര്‍ക്കാര്‍ സ്കൂളില്‍ ഒന്നാംക്ളാസില്‍ എത്തിയത് 2690, എയ്ഡഡ് 2116, അണ്‍ എയ്ഡഡ് 1529 എന്നിങ്ങനെയാണ്. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ സ്കൂളില്‍ 2756, എയ്ഡഡ്-2468, അണ്‍ എയ്ഡഡ്-1305പേര്‍ എന്നിങ്ങനെയാണ്. ഇത്തവണ ജില്ലയിലെ സ്കൂളുകളിലെ കുട്ടികളുടെ എണ്ണത്തിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറവുണ്ട്. 2015ല്‍ 90,292 കുട്ടികളായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍, 2016ല്‍ ഇത് 87,614 ആയി കുറഞ്ഞു. 2678 കുട്ടികളുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. ഇത്രയും കുട്ടികള്‍ കുറയാനുള്ള സാഹചര്യം ഇനിയും കണ്ടത്തൊനും കഴിഞ്ഞിട്ടില്ല. കുട്ടികളുടെ കൊഴിഞ്ഞുപോക്കാണോ കുറവിന് കാരണമെന്ന് സംശയിക്കുന്നു. കൂടാതെ മുന്‍ വര്‍ഷങ്ങളിലൊക്കെ വ്യാജ കണക്കുകള്‍ തയറാക്കി സ്കൂളുകള്‍ കുട്ടികളുടെ എണ്ണം പെരുപ്പിച്ച് കാണിക്കുകയായിരുന്നു. അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കൃത്രിമ കണക്കുകള്‍ കണ്ടത്തെി ഇത് ഒഴിവാക്കിയതായും കരുതുന്നു. ഒന്നാംക്ളാസില്‍ ഇത്തവണ പല സ്കൂളുകളും 10ല്‍ താഴെ കുട്ടികള്‍ മാത്രമാണ് പ്രവേശം നേടിയിട്ടുള്ളത്. റാന്നി വരവൂര്‍ ഗവ.യു.പി.എസില്‍ ഇത്തവണ ഒന്നാംക്ളാസില്‍ ആരും എത്തിയില്ല. പുതിയ അധ്യയന വര്‍ഷത്തിലെ ആറാം പ്രവൃത്തിദിവസമാണ് സ്കൂളില്‍ കുട്ടികളുടെ കണക്കെടുപ്പ് നടത്തുന്നത്. 2014ല്‍ ഒന്നാംക്ളാസില്‍ 6072 കുട്ടികള്‍ ഉണ്ടായിരുന്നു. 2013 ല്‍ ഇത് 5902 ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.