പത്തനംതിട്ട: ജില്ലയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റി. ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ജില്ലയില്‍ പെരുകുന്നു. ജില്ലാ ആസ്ഥാനത്ത് ഉള്‍പ്പെടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായതാണ് ഡെങ്കിപ്പനി വ്യാപകമാകാന്‍ കാരണം. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകുന്നതില്‍ തദ്ദേശ സ്ഥാപനങ്ങളുടെ ഭാഗത്ത് ഗുരുതര വീഴ്ചയാണുണ്ടായത്. ആരോഗ്യവകുപ്പും അനാസ്ഥ തുടരുകയാണ്. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പ്രഹസനമായി മാറുകയും ചെയ്തു. കഴിഞ്ഞദിവസം വരെ 252 പേര്‍ക്ക് ജില്ലയില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ജനുവരി മുതലുള്ള കണക്കാണിത്. ഓരോദിവസം കഴിയുന്തോറും ഡെങ്കി ബാധിതരുടെ എണ്ണവും വര്‍ധിക്കുകയാണ്. മഴ ആരംഭിച്ചതോടെ പനിബാധിതരുടെ എണ്ണവും വര്‍ധിച്ചു. ഇലന്തൂര്‍, കടമ്മനിട്ട, കോന്നി പ്രദേശങ്ങളിലാണ് കൂടുതല്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റബര്‍ തോട്ടങ്ങളും കൈതകൃഷിയുമൊക്കെ കൂടുതലുള്ള സ്ഥലങ്ങളില്‍ ഡെങ്കിയുടെ ആശങ്ക വര്‍ധിച്ചിട്ടുണ്ട്. ഈഡിസ് ഈജിപ്തി എന്ന കൊതുകാണ് രോഗം പടര്‍ത്തുന്നത്. കടുത്തപനി, തലവേദന, ശരീരവേദന, തൊണ്ടുവേദന, ശരീരത്ത് ചുമന്ന തടിപ്പ് എന്നിവയാണ് രോഗലക്ഷണങ്ങള്‍. റബര്‍ ടാപ്പിങ് സ്ഥലങ്ങളില്‍ ചിരട്ടകളിലും കൈതത്തോട്ടങ്ങളിലും ഈഡിസ് കൊതുകിന്‍െറ സാന്നിധ്യം കൂടുതലാണ്. കൂടാതെ മാലിന്യം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങളിലും കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നുണ്ട്. കഴിഞ്ഞവര്‍ഷം കുമ്പഴയില്‍ ഡെങ്കിപ്പനി വ്യാപകമായിരുന്നു. മാര്‍ക്കറ്റിന്‍െറ ശോച്യാവസ്ഥയായിരുന്നു രോഗം പടരാന്‍ ഇടയാക്കിയത്. മിക്ക സ്ഥലങ്ങളിലും മാലിന്യം കുന്നുകൂടി കിടക്കുന്നത് ഗുരുതര ഭീഷണി ഉയര്‍ത്തുന്നു. നഗരപ്രദേശങ്ങളില്‍ മലിന്യം കുന്നുകൂടുകയാണ്. പത്തനംതിട്ട നഗരസഭ പ്രദേശം, കെ.എസ്.ആര്‍.ടി.സി ജങ്ഷന്‍, പുതിയ ബസ് സ്റ്റാന്‍ഡ്, അബാന്‍ ജങ്ഷന്‍, ക്രിസ്ത്യന്‍ മെഡിക്കല്‍സിന്‍െറ സമീപത്തെ ഓട, മാര്‍ക്കറ്റ്, പൊലീസ് സ്റ്റേഷന്‍ റോഡിന്‍െറ ഇരുവശങ്ങളിലും കോഓപറേറ്റിവ് കോളജിന്‍െറ മുന്‍വശത്തെ പണിതീരാത്ത ഓട, ജനറല്‍ ആശുപത്രി പരിസരം ഇവിടങ്ങളില്‍ എല്ലാം മാലിന്യം കെട്ടികിടക്കുകയാണ്. ഡോക്ടേഴ്സ് ലെയ്ന്‍ പരിസരവും മാലിന്യത്താല്‍ നിറഞ്ഞിരിക്കുന്നു. ജില്ലാ ആസ്ഥാനത്തെ ഭൂരിഭാഗം ഹോട്ടലുകളിലും തട്ടുകടകളിലും വൃത്തിഹീനമായാണ് പ്രവര്‍ത്തനം. ഉപയോഗിക്കുന്ന വെള്ളം, അടുക്കള ഇവയൊക്കെ മലിനമാണ്. പരാതിപ്പെട്ടാലും അധികൃതര്‍ പരിശോധിക്കുന്നില്ളെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.