ഏറത്ത്–വയല പാതയില്‍ ടാറിങ് കാത്ത് നാട്ടുകാര്‍

അടൂര്‍: ആറു മാസം മുമ്പ് മെറ്റലിറക്കിയ ഏറത്ത്-വയല പാതയില്‍ പണി തുടങ്ങിയില്ല. ടാറിങ് പൂര്‍ത്തിയാകുന്നതും കാത്തിരിക്കുകയാണ് നാട്ടുകാര്‍. മെറ്റല്‍കൂനകള്‍ വാഹനയാത്രക്കാര്‍ക്ക് വിനയായിട്ടുണ്ട്. എം.സി റോഡില്‍നിന്ന് വയലയിലേക്കുള്ള രണ്ടു കി.മീ. റോഡ് ടാറിങ്ങാണ് വൈകുന്നത്. ഒരു വര്‍ഷം മുമ്പ് ടെന്‍ഡര്‍ ഉറപ്പിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ടാര്‍ ചെയ്ത റോഡ് കുണ്ടുംകുഴിയും നിറഞ്ഞ വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ യാത്രക്കാര്‍ അപകടത്തില്‍പെടുന്നത് പതിവാണ്. കരാറുകാരന്‍ നിര്‍മാണപ്രവര്‍ത്തനം നീട്ടുന്നതായി ആക്ഷേപമുണ്ട്. മെറ്റല്‍ കൂനകള്‍ റോഡിലേക്ക് നിരന്നതോടെ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ ബുദ്ധിമുട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.